വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്ക് ശാരീരികാസ്വാസ്ഥ്യം; നരിപ്പറ്റയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം
നരിപ്പറ്റ∙ പഞ്ചായത്തിലെ കുമ്പളച്ചോല ആയുഷ്മാൻ ആരോഗ്യമന്ദിറിന്റെ പരിധിയിൽ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും പേർ ഛർദിയും മറ്റു ശാരീരിക അസ്വസ്ഥതകളും കാരണം ചികിത്സ തേടിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.എം.എ.ഷാരോൺ അറിയിച്ചു. ആരോഗ്യപ്രവർത്തകരും

നരിപ്പറ്റ∙ പഞ്ചായത്തിലെ കുമ്പളച്ചോല ആയുഷ്മാൻ ആരോഗ്യമന്ദിറിന്റെ പരിധിയിൽ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും പേർ ഛർദിയും മറ്റു ശാരീരിക അസ്വസ്ഥതകളും കാരണം ചികിത്സ തേടിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.എം.എ.ഷാരോൺ അറിയിച്ചു. ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി രോഗബാധിതരെ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. പഞ്ചായത്ത് പരിധിയിൽ മേളകൾ, വിവാഹം, ഗൃഹപ്രവേശം മരണാനന്തര ചടങ്ങുകൾ തുടങ്ങി, ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങുകൾ നടത്തുമ്പോൾ മുൻകൂട്ടി ആരോഗ്യവകുപ്പിൽ അറിയിക്കുകയും നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണം.
ഉപയോഗിക്കുന്ന ജലം ക്ലോറിനേറ്റ് ചെയ്യുക, കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുക, പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഭക്ഷണ നിർമാണ വിതരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ഉപ്പും ചാരവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, സ്വാഗത പാനീയങ്ങൾ കഴിവതും ഒഴിവാക്കുക, തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർക്കാതിരിക്കുക, സദ്യ ഉണ്ണാൻ ഉപയോഗിക്കുന്ന വാഴഇലയുടെ രണ്ട് വശങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക, ഹരിത പ്രോട്ടോക്കോൾ പാലിക്കുക, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക തുടങ്ങിയവയാണു നിർദേശങ്ങൾ.