ചോദ്യക്കടലാസ് ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നു: വി.ടി.സൂരജ്
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്. ഡിസംബർ 12 ന് നടന്ന പത്താം ക്ലാസിലെ ക്രിസ്മസ് ഇംഗ്ലീഷ്, പ്ലസ് വൺ, കണക്ക് ചോദ്യക്കടലാസുകൾ ചോർന്നു എന്നാണ് കണ്ടെത്തിയത്. പിറ്റേദിവസം തന്നെ കെഎസ്‌യു ഡിഡിഇ

കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്. ഡിസംബർ 12 ന് നടന്ന പത്താം ക്ലാസിലെ ക്രിസ്മസ് ഇംഗ്ലീഷ്, പ്ലസ് വൺ, കണക്ക് ചോദ്യക്കടലാസുകൾ ചോർന്നു എന്നാണ് കണ്ടെത്തിയത്. പിറ്റേദിവസം തന്നെ കെഎസ്‌യു ഡിഡിഇ ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയും കോഴിക്കോട് റൂറൽ എസ്പി, കോഴിക്കോട് വിജിലൻസ് എസ്പി എന്നിവർക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തു . ഗൗരവമേറിയ വിഷയമായിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈം ബ്രാഞ്ച് വിവിധ ആളുകളെ കണ്ടും പരിശോധന നടത്തിയും ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചു. എന്നിട്ടും ആരോപണ വിധേയമായ സ്ഥാപനത്തിൽ പരിശോധന നടത്താൻ ദിവസങ്ങൾ എടുത്തു. ഇത് തെളിവ് നശിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രമാണ്. പ്രതി സ്ഥാനത്തുള്ള എംഎസ് സൊലൂഷൻ ഉടമ ശുഹൈബിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പോലും ക്രൈം ബ്രാഞ്ച് തയ്യാറാകുന്നില്ല. എംഎസ് സൊല്യൂഷനോടൊപ്പം ആരോപണ വിധേയമായ സ്ഥാപനങ്ങളിൽ പരിശോധന നടത്താനോ ആളുകളെ ചോദ്യം ചെയ്യാനോ സാധിക്കാത്ത വിധം ക്രൈം ബ്രാഞ്ചിന്റെ കൈകൾ കൂട്ടി കെട്ടിയിരിക്കുകയാണ്. ഇതിനുപിന്നിൽ സ്വകാര്യ ട്യൂഷൻ സെന്റർ മാഫിയയെ സഹായിക്കുന്ന സർക്കാരിലെ ഉന്നതരാണ്.
കോഴിക്കോട് നഗരത്തിലെ ഉന്നത സിപിഎം നേതാവിന് സ്വകാര്യ ട്യൂഷൻ സെന്ററുമായുള്ള ബന്ധമാണ് ക്രൈംബ്രാഞ്ച് അന്വേഷണം കാര്യമായ പുരോഗതിയിലേക്ക് കടക്കാത്തതിനുള്ള കാരണം. എംഎസ് സൊലൂഷൻ ഉടമ ശുഹൈബിനെ ചോദ്യം ചെയ്യാതെ അദ്ദേഹത്തിന് മുൻകൂർ ജാമ്യം കിട്ടാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ശുഹൈബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ശുഹൈബ് നടത്തിയേക്കാവുന്ന വെളിപ്പെടുത്തലും കൈമാറുന്ന തെളിവുകളും വൻകിട കോർപ്പറേറ്റുകളെ പിടിച്ചു കുലുക്കും. അതുകൊണ്ടാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചോദ്യക്കടലാസ് ചോർച്ചയിൽ കാര്യമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ സർക്കാർ മടിക്കുന്നത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും കെഎസ്‌യു പോരാട്ടം ശക്തമാക്കുമെന്നും സൂരജ് പറഞ്ഞു.