കുളം മലിനമാക്കിയതായി പരാതി; ആരോപണം ദേശീയപാത നിർമാണ കമ്പനിക്കെതിരെ
വടകര∙ പുതുപ്പണത്ത് സർവീസ് റോഡ് അടച്ച് കുറുകെ ചാലു കീറിയ ദേശീയപാത നിർമാണ കമ്പനി അഴുക്കു വെള്ളം സമീപത്തെ മണൽത്താഴ കുളത്തിലേക്ക് ഒഴുക്കി. കുളത്തിൽ ചെളി നിറഞ്ഞു. ഇത് രണ്ടാം തവണയാണ് കുളം മലിനമാക്കുന്നത്.കഴിഞ്ഞ മാസം കുളത്തിലേക്ക് മലിനജലം ഒഴുക്കിയതിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ

വടകര∙ പുതുപ്പണത്ത് സർവീസ് റോഡ് അടച്ച് കുറുകെ ചാലു കീറിയ ദേശീയപാത നിർമാണ കമ്പനി അഴുക്കു വെള്ളം സമീപത്തെ മണൽത്താഴ കുളത്തിലേക്ക് ഒഴുക്കി. കുളത്തിൽ ചെളി നിറഞ്ഞു. ഇത് രണ്ടാം തവണയാണ് കുളം മലിനമാക്കുന്നത്. കഴിഞ്ഞ മാസം കുളത്തിലേക്ക് മലിനജലം ഒഴുക്കിയതിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ മോട്ടർ ഓഫാക്കി വെള്ളം ഒഴുക്ക് നിർത്തുകയായിരുന്നു.
ശനിയാഴ്ച ചാൽ കീറിയ ഭാഗത്ത് നിറഞ്ഞ വെള്ളമാണ് കുളത്തിലേക്ക് ഒഴുക്കിയത്. ഇന്നലെ രാവിലെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.നാട്ടുകാർ പ്രതിഷേധവുമായി വന്നിട്ടും ബന്ധപ്പെവട്ടർ സ്ഥലത്തെത്തിയില്ല. പാത നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതി ഉയരുന്നുണ്ട്. എന്നാൽ നിർമാണ കമ്പനിയുടെയോ ദേശീയപാത അതോറിറ്റിയുടെയോ ആളുകൾ സ്ഥലത്തു വന്ന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ഉയർന്നു.