കുഴിക്കലോടു കുഴിക്കൽ; പൊട്ടിയ പൈപ്പ് കണ്ടുപിടിച്ചില്ല
മാവൂർ ∙ശുദ്ധജലവിതരണം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്താനായില്ല. 3 ദിവസങ്ങളിലായി അഞ്ചിടങ്ങളിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നു മാവൂർ പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന

മാവൂർ ∙ശുദ്ധജലവിതരണം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പൈപ്പിന്റെ പൊട്ടിയ ഭാഗം കണ്ടെത്താനായില്ല. 3 ദിവസങ്ങളിലായി അഞ്ചിടങ്ങളിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നു മാവൂർ പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് കണ്ണിപറമ്പ് ഭാഗങ്ങളിൽ പൊട്ടിയത്.വെള്ളം കിട്ടാത്തതിനെ തുടർന്നു പ്രദേശവാസികൾ നൽകിയ പരാതി അനുസരിച്ചാണ് ജല അതോറിറ്റി ജീവനക്കാർ അഞ്ചിടങ്ങളിൽ കുഴിയെടുത്തത്. പ്രധാന ജലവിതരണ പൈപ്പിൽ നിന്നും വിവിധ പ്രദേശങ്ങളിലെ വീടുകളിലേക്ക് കണക്‌ഷൻ നൽകിയ ഭാഗങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെയോടെ പൊട്ടിയ പൈപ്പ് കണ്ടെത്തി ചോർച്ച പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.