പുറക്കാട്ടിരി പാലത്തിനടിയിൽ രക്തക്കറ പുരണ്ട കൊടുവാൾ
പുറക്കാട്ടിരി∙ ദേശീയപാതയിൽ പുറക്കാട്ടിരി പാലത്തിനടിയിൽ നിന്നു രക്തക്കറ പുരണ്ട വലിയ കൊടുവാളും കത്തിയും കണ്ടെടുത്തു. ആക്രി പെറുക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം കത്തി കണ്ട് തൊട്ടടുത്ത വർക്‌ഷോപ് ഉടമയെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചാക്കനുള്ളിൽ നിന്നും ഒരു കൊടുവാളും പ്ലാസ്റ്റിക് ചാക്കിൽ

പുറക്കാട്ടിരി∙ ദേശീയപാതയിൽ പുറക്കാട്ടിരി പാലത്തിനടിയിൽ നിന്നു രക്തക്കറ പുരണ്ട വലിയ കൊടുവാളും കത്തിയും കണ്ടെടുത്തു. ആക്രി പെറുക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം കത്തി കണ്ട് തൊട്ടടുത്ത വർക്‌ഷോപ് ഉടമയെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചാക്കനുള്ളിൽ നിന്നും ഒരു കൊടുവാളും പ്ലാസ്റ്റിക് ചാക്കിൽ ചുറ്റിയ നിലയിൽ മറ്റൊരു കൊടുവാളും കത്തിയും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. എലത്തൂർ ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കൊടുവാളും കത്തിയും കസ്റ്റഡിയിൽ എടുത്തു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വലിയ കൊടുവാളിൽ നിന്നു മുടിയുടെ അംശം ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കി.