പന്തീരാങ്കാവ്∙ സ്ഥിരം അപകടമേഖലയായി മാങ്കാവ് കണ്ണിപറമ്പ കോന്തനാരി റോഡ്. കോന്തനാരി പാലത്തിന് വീതി കുറവായതും നടപ്പാത ഇല്ലാത്തതുമാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. കോന്തനാരി ആശ്രമം ഇറക്കവും പാലത്തിനു സമീപമാണ് സന്ധിക്കുന്നത്. വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ അമിത വേഗത്തിലാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് അടിന്തരമായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ വയോധികനും മരുമകനും ഇപ്പോഴും ചികിത്സയിലാണ്. കോന്തനാരി മാനാട്ട് താഴം സ്വദേശി എം.പി.അഹമ്മദും (74) മരുമകൻ എൻ.വി.ഫിറോസും (45) ആണ് ഒരേ വീട്ടിൽ ചികിത്സയിൽ കഴിയുന്നത്. ഒക്ടോബറിലും നവംബറിലും നടന്ന അപകടങ്ങളിലാണ് ഇരുവർക്കും പരുക്കേറ്റത്. വാരിയെല്ലുകൾ തകര്‍ന്നതിനാൽ അഹമ്മദ് കിടപ്പിലാണ്. ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും മൂന്നുപേർ മരിച്ചതായും പൊതുപ്രവർത്തകനായ അഹമ്മദ് പറഞ്ഞു.

English Summary:

Mankavu Kanniparamba Konthanari Road accidents plague the area. Local residents are demanding immediate action to improve safety after several serious injuries and fatalities.