സർക്കാർ ആശുപത്രിയിൽ പുഞ്ചിരിയുടെ മുഖങ്ങൾ വിരിയിച്ച് ഡോ. എൻ.എസ്.സജു
കോഴിക്കോട് ∙ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ 2 വർഷത്തിനിടെ 101 മുഖവൈകല്യ നിവാരണ(ഓർത്തോഗ്നാറ്റിക്) ശസ്ത്രക്രിയകൾ നടത്തി മാക്സിലോ ഫേഷ്യൽ സർജൻ ഡോ. എൻ.എസ്.സജു. സർക്കാർ ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തി നൂറുകണക്കിനു മുഖങ്ങളിൽ ചിരി തിരികെ കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സംസ്ഥാനത്തെ മികച്ച

കോഴിക്കോട് ∙ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ 2 വർഷത്തിനിടെ 101 മുഖവൈകല്യ നിവാരണ(ഓർത്തോഗ്നാറ്റിക്) ശസ്ത്രക്രിയകൾ നടത്തി മാക്സിലോ ഫേഷ്യൽ സർജൻ ഡോ. എൻ.എസ്.സജു. സർക്കാർ ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തി നൂറുകണക്കിനു മുഖങ്ങളിൽ ചിരി തിരികെ കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.സംസ്ഥാനത്തെ മികച്ച ദന്ത ഡോക്ടർക്കുള്ള ആരോഗ്യ വകുപ്പിന്റെ അവാർഡ് 2022ൽ നേടിയിട്ടുള്ള ഡോ. എൻ.എസ്.സജു വടകര ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റാണ്. ആഴ്ചയിൽ 2 ദിവസമാണ് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്. ഇതുവരെ അറുനൂറിലേറെ മാക്സിലോ ഫേഷ്യൽ ശസ്ത്രക്രിയകൾ നടത്തിയതിൽ 225 എണ്ണം മുഖവൈകല്യ (ഓർത്തോഗ്നാറ്റിക്) ശസ്ത്രക്രിയകളാണ്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവർ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഒപി വിഭാഗം. വ്യാഴാഴ്ചകളിലാണ് ശസ്ത്രക്രിയ. മേൽത്താടിയെല്ലിലും കീഴ്ത്താടിയെല്ലിലും ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് മുഖവൈരൂപ്യം ഉണ്ടാകുന്നതെന്നു ഡോ. സജു പറയുന്നു. എല്ലിന്റെ വളർച്ചയിൽ ഉണ്ടാകുന്ന വ്യത്യാസം മൂലവും അപകടം മൂലവും ഇതു സംഭവിക്കാം. പല്ലുകൾ ശരിയായ രീതിയിൽ കടിക്കാൻ പറ്റാതെ വരിക, വായ അടയ്ക്കാൻ പറ്റാതെ വരിക, മുഖത്തിന്റെ വലുപ്പത്തിൽ വ്യത്യാസം ഉണ്ടാകുക തുടങ്ങിയവയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതാണ് ഓർത്തോഗ്നാറ്റിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നത്. 3 മുതൽ 5 മണിക്കൂർ വരെ നീളുന്ന സങ്കീർണമായ ശസ്ത്രക്രിയകളാണിവ. ബീച്ച് ആശുപത്രിയിലെ അനസ്തീസിയ വിഭാഗത്തിന്റെ പിന്തുണയും പ്രശംസനീയമാണെന്ന് ഡോ. സജു പറയുന്നു,
ഒപി വിഭാഗത്തിലെത്തി ചികിത്സ തേടുന്നവരിൽ ആവശ്യമായവർക്കെല്ലാം വൈകാതെ തന്നെ ശസ്ത്രക്രിയ നടത്തുന്നുണ്ട്. ശസ്ത്രിയയ്ക്കു മുൻപു പല്ലുകൾക്ക് ക്ലിപ്പിടുന്നതിനുൾപ്പെടെ മുന്നൊരുക്കങ്ങൾക്ക് ആവശ്യമായ സമയം മാത്രമാണ് എടുക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം 2 മാസത്തെ വിശ്രമം വേണം.അപകടത്തെ തുടർന്ന് താടിയെല്ലിന്റെ ജോയിന്റ് ഉറച്ചു പോയവർക്ക് വാ തുറക്കാൻ പറ്റാത്ത അവസ്ഥയുണ്ടായപ്പോൾ അതിനും ശസ്ത്രക്രിയയിലൂടെ ഡോ. എൻ.എസ്.സജു പരിഹാരം കണ്ടിട്ടിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ ഷിബിനു താഴെ താടിയെല്ലിന്റെ അമിതമായ വളർച്ചയെ തുടർന്ന് വായ അടയ്ക്കുമ്പോൾ പല്ലുകൾ ചേർന്നുനിൽക്കാൻ പറ്റാതെ വന്നിരുന്നു. സംസാര വൈകല്യവുമുണ്ടായി. 21 വയസ്സുള്ള ഷിബിനു 15 വയസ്സുള്ളപ്പോഴാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയത്. പല സ്ഥലങ്ങളിൽ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അന്വേഷിച്ചപ്പോൾ രണ്ടര ലക്ഷം രൂപ വരുമെന്നാണ് പറഞ്ഞത്. എന്നാൽ ഗവ. ജനറൽ ആശുപത്രിയിൽ വളരെ കുറഞ്ഞ ചെലവിലാണ് ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സ പൂർത്തിയായതെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു മടങ്ങവേ ഷിബിനും മാതാവും പറഞ്ഞു.