മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ: കേന്ദ്ര നടപടിക്കെതിരെ ദേശീയപാത വികസന സമിതി
കുറ്റ്യാടി∙ കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതും വയനാട്ടിലേക്കുള്ള യാത്രാപ്രശ്നത്തിനും ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും ബദൽ മാർഗമായി നിർദേശിക്കപ്പെട്ട പുറക്കാട്ടിരി–കുറ്റ്യാടി–മാനന്തവാടി–കുട്ട ഗ്രീൻഫീൽഡ് ഹൈവേ സംബന്ധിച്ച നിർദേശം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ദേശീയപാത വികസന സമിതി പ്രതിഷേധിച്ചു. ബദൽപാതാ നിർദേശം ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വടകര എംപി ഷാഫി പറമ്പിലിനെ അറിയിച്ചിരിക്കുകയാണ്. നിലവിൽ ഈ പാത സംബന്ധിച്ച് യാതൊരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ കുറ്റപ്പെടുത്തി.

മൂന്ന് വർഷം മുൻപ് കേന്ദ്രമന്ത്രി 7134 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിക്കുകയും രാഹുൽഗാന്ധി എംപിയെ രേഖാമൂലം അറിയിച്ചതുമാണ്. ആവശ്യമായ ഫണ്ട് വകയിരുത്തിയ ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായ പ്രോജക്ട് കൺസൽറ്റൻസിയെയും ചുമതലപ്പെടുത്തിയ ശേഷം അന്തിമഘട്ടത്തിൽ ഈ പദ്ധതിയെ തള്ളിക്കളയുന്നത് അങ്ങേയറ്റം വേദനാജനകവും ഈ പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണനയും കടുത്ത നീതി നിഷേധവുമാണെന്ന് ആരോപിച്ചു.
പരിസ്ഥിതി–സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലാത്തതും വന്യമൃഗ സംരക്ഷണവും പ്രകൃതി സംരക്ഷണവും ഉറപ്പു നൽകുന്നതും ഏറ്റവും ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കേന്ദ്രം തയാറാകണം.കാർഷിക തകർച്ച, പ്രകൃതിക്ഷോഭം, ഉരുൾപൊട്ടൽ തുടങ്ങിയവയിൽ തകർന്നടിഞ്ഞ വയനാടിന്റെ ടൂറിസം രംഗത്തുള്ള വളർച്ചയ്ക്കും മലബാറിന്റെ സമഗ്രവികസന മുന്നേറ്റത്തിനും ഉതകുന്ന ഈ പദ്ധതി
പുനഃപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.പ്രതിഷേധ കൂട്ടായ്മ ദേശീയപാത വികസന സമിതി ചെയർമാൻ കെ.എ.ആന്റണി ഉദ്ഘാടനം ചെയ്തു. പി.പി.ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.എ.സി.അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ, ഫാ:ബിനു കടുത്തലകുന്നേൽ, അഭിലാഷ് പാലാഞ്ചേരി, ടി.പി.ചന്ദ്രൻ, ജമാൽ പാറക്കൽ, റോബിൻ ജോസഫ്, ജിജി കട്ടക്കയം, റെക്സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.