കോഴിക്കോട് ∙ ഗൗരവക്കാരനും മൗനിയുമായ എംടിയെ കുറിച്ചാണ് പുറംലോകം കൂടുതലറിയുക, എന്നാൽ ഇഷ്ടമുള്ളവരോട് തുറന്നു സംസാരിക്കുന്ന അടുത്ത സുഹൃത്തുക്കളോട് തമാശ പറ​​​​ഞ്ഞു ചിരിക്കുന്ന സഹൃദയനായ എംടിയുടെ ഒട്ടേറെ ഫ്രെയിമുകൾ സ്വന്തം ക്യാമറയിലാക്കിയ ഫൊട്ടോഗ്രഫറാണ് പി.മുസ്തഫ. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായി വിരമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഗൗരവക്കാരനും മൗനിയുമായ എംടിയെ കുറിച്ചാണ് പുറംലോകം കൂടുതലറിയുക, എന്നാൽ ഇഷ്ടമുള്ളവരോട് തുറന്നു സംസാരിക്കുന്ന അടുത്ത സുഹൃത്തുക്കളോട് തമാശ പറ​​​​ഞ്ഞു ചിരിക്കുന്ന സഹൃദയനായ എംടിയുടെ ഒട്ടേറെ ഫ്രെയിമുകൾ സ്വന്തം ക്യാമറയിലാക്കിയ ഫൊട്ടോഗ്രഫറാണ് പി.മുസ്തഫ. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായി വിരമിച്ച പി.മുസ്തഫ കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി എംടിയെ പിന്തുടരുന്നു. വ്യാഴാഴ്ച മാവൂർ റോഡിലെ  സ്മൃതിപഥത്തിൽ എംടി എരിഞ്ഞടങ്ങുന്ന അവസാന ഫ്രെയിം പകർത്താനും പി.മുസ്തഫ എത്തിയിരുന്നു.

എം.ടി.വാസുദേവൻ നായരുടെ ചിരികൾ

4 പതിറ്റാണ്ടിനിടയിൽ എംടിയുടെ പതിനായിരത്തിലേറെ ചിത്രങ്ങൾ എടുത്ത പി.മുസ്തഫയുടെ ശേഖരത്തിൽ 1000ത്തിലേറെ എംടി ചിത്രങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയെ കുറിച്ച് എംടിക്ക് ഏറെ അറിവുണ്ടായിരുന്നു. പഴയ കാലത്ത് എവിടെ യാത്ര പോകുമ്പോഴും ഒരു ചെറിയ ക്യാമറ കൊണ്ടുപോകുന്ന ശീലവും എംടിക്കുണ്ടായിരുന്നു. വിദേശയാത്രയ്ക്കിടയിൽ വാങ്ങാൻ കഴിയാതെ പോയ ഫൊട്ടോഗ്രാഫിയെക്കുറിച്ചുള്ള പുസ്തകങ്ങളെ കുറിച്ച് എംടി വിഷമത്തോടെ മുസ്തഫയോട് പറഞ്ഞിരുന്നു. 

പി.മുസ്തഫ
ADVERTISEMENT

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു ബോധ്യപ്പെടുത്തിയ വിഖ്യാത ഫൊട്ടോഗ്രഫർ നിക് ഊട്ട് കേരളത്തിൽ എത്തിയപ്പോൾ എംടിയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ സന്ദർശിച്ചിരുന്നു. കേരള മീഡിയ അക്കാദമി നിക് ഊട്ടിനെ കേരളത്തിലേക്കു ക്ഷണിച്ചു വരുത്തിയപ്പോഴായിരുന്നു ഇത്. കോഴിക്കോട്ട് നിക് ഊട്ടിനു നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തതും എംടിയായിരുന്നു. ആ വേളയിലാണ് പി.മുസ്തഫ നിക് ഊട്ടുമായി ജാഫർഖാൻ കോളനിക്കടുത്തുള്ള എംടിയുടെ ഫ്ലാറ്റിലെത്തിയത്. എംടിയുടെ ചിത്രങ്ങൾ എടുത്താണ് നിക് ഊട്ട് മടങ്ങിയത്. നിർധനരും രോഗികളുമായ ഒട്ടേറെ പേരെ എംടി സാമ്പത്തികമായി സഹായിച്ചിരുന്നു. തനിക്ക് സഹായിക്കാൻ കഴിയാത്തവരെ സമ്പന്നരായ തന്റെ സൃഹൃത്തുക്കളുടെ സഹായത്തോടെ സഹായം എത്തിക്കാൻ എംടി ശ്രമിച്ചിരുന്ന കാര്യവും മുസ്തഫയ്ക്കറിയാം. 

കൊട്ടാരം റോഡിലെ ‘സിതാര’യിൽ ഏതു സമയവും കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുള്ള ഫൊട്ടോഗ്രഫറായിരുന്നു പി.മുസ്തഫ. മുസ്തഫയുടെ കുട്ടിക്കാലത്ത് ആഴ്ചവട്ടത്ത് താമസിച്ചിരുന്ന അമ്മാവന്റെ അയൽവാസിയായിരുന്നു എംടിയുടെ അടുത്ത സുഹൃത്തായ സാഹിത്യകാരൻ എൻ.പി.മുഹമ്മദ്. അതുവഴി എൻ.പി.മുഹമ്മദിന്റെ മകനും പിൽക്കാലത്ത് എഴുത്തുകാരനായ എൻ.പി.ഹാഫിസ് മുഹമ്മദ് അടുത്ത ചങ്ങാതിയായി. ഹാഫിസിന്റെ വീട്ടിൽ വച്ചാണ് അവിടത്തെ നിത്യസന്ദർശകനായ എംടിയെ ആദ്യം കാണുന്നത്. കേരള കൗമുദിയിൽ ഫൊട്ടോഗ്രഫർ ആയിരിക്കെ രണ്ടാമൂഴം നോവൽ കലാകൗമുദിയിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി എംടിയുടെ ഫോട്ടോ എടുക്കാൻ പോയതോടെയാണ് അടുപ്പം ആഴത്തിലായത്. പിന്നീടിങ്ങോട്ട് മലയാള മനോരമയിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ മരണം വരെയും ആ അടുപ്പം കാത്തുസൂക്ഷിച്ചു.

ADVERTISEMENT

2007ൽ മലയാള മനോരമ ഓൺലൈനിനു വേണ്ടി കോഴിക്കോട് താജ് ഹോട്ടലിൽ നടൻ മമ്മൂട്ടി എംടിയുമായി അഭിമുഖം നടത്തിയപ്പോൾ അപൂർവമായ ഒട്ടേറെ ചിത്രങ്ങൾ പകർത്താൻ പി.മുസ്തഫയ്ക്കായി. 2015ൽ എംടിയെക്കുറിച്ചുള്ള ഒരു ഫോട്ടോ പ്രദർശനത്തിനായി കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാനായി 2015 ഓഗസ്റ്റ് 14ന് അതിരാവിലെ 2 മണിക്കൂറോളം എംടി കോഴിക്കോട് ബീച്ചിൽ പി.മുസ്തഫയ്ക്കു വേണ്ടി പോസ് ചെയ്തിരുന്നു. മലയാള മനോരമ ന്യൂഡൽഹി ബ്യൂറോയിൽ ജോലി ചെയ്യുമ്പോൾ എംടി 2 തവണ ദേശീയ ചലച്ചിത്ര അവാർഡ് എറ്റുവാങ്ങുന്നത് പകർത്താനും പി.മുസ്തഫയ്ക്ക് ഭാഗ്യമുണ്ടായി.

English Summary:

MT Vasudevan Nair's quiet nature is contrasted with intimate photographs. P. Mustapha, his photographer for over four decades, captured MT's warmth and friendship through numerous images, culminating in his final moments.