വിനോദസഞ്ചാരികൾക്കു ഹരമായി ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജലപ്രിയം ജനപ്രിയം
ബേപ്പൂർ ∙ജലകായിക വിനോദ പരിപാടികളും പ്രദർശനങ്ങളുമായി നടത്തുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ ജനം ആദ്യദിനം തന്നെ ഹൃദയത്തിലേറ്റി. രാവിലെ കയാക്കിങ് മത്സരത്തോടെയായിരുന്നു തുടക്കം. രാജ്യാന്തര കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, പാരമോട്ടറിങ്, ഡിങ്കി ബോട്ട് റെയ്സ്, വ്യോമസേനയുടെ എയർ ഷോ, സർഫിങ്, വല വീശൽ, ഡ്രോൺ ഷോ
ബേപ്പൂർ ∙ജലകായിക വിനോദ പരിപാടികളും പ്രദർശനങ്ങളുമായി നടത്തുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ ജനം ആദ്യദിനം തന്നെ ഹൃദയത്തിലേറ്റി. രാവിലെ കയാക്കിങ് മത്സരത്തോടെയായിരുന്നു തുടക്കം. രാജ്യാന്തര കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, പാരമോട്ടറിങ്, ഡിങ്കി ബോട്ട് റെയ്സ്, വ്യോമസേനയുടെ എയർ ഷോ, സർഫിങ്, വല വീശൽ, ഡ്രോൺ ഷോ
ബേപ്പൂർ ∙ജലകായിക വിനോദ പരിപാടികളും പ്രദർശനങ്ങളുമായി നടത്തുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ ജനം ആദ്യദിനം തന്നെ ഹൃദയത്തിലേറ്റി. രാവിലെ കയാക്കിങ് മത്സരത്തോടെയായിരുന്നു തുടക്കം. രാജ്യാന്തര കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, പാരമോട്ടറിങ്, ഡിങ്കി ബോട്ട് റെയ്സ്, വ്യോമസേനയുടെ എയർ ഷോ, സർഫിങ്, വല വീശൽ, ഡ്രോൺ ഷോ
ബേപ്പൂർ ∙ജലകായിക വിനോദ പരിപാടികളും പ്രദർശനങ്ങളുമായി നടത്തുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ ജനം ആദ്യദിനം തന്നെ ഹൃദയത്തിലേറ്റി. രാവിലെ കയാക്കിങ് മത്സരത്തോടെയായിരുന്നു തുടക്കം. രാജ്യാന്തര കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, പാരമോട്ടറിങ്, ഡിങ്കി ബോട്ട് റെയ്സ്, വ്യോമസേനയുടെ എയർ ഷോ, സർഫിങ്, വല വീശൽ, ഡ്രോൺ ഷോ എന്നിവയുണ്ടായി. രാത്രി ബേപ്പൂരിൽ കെ.എസ്.ഹരിഹരനും സംഘവും സംഗീത വിരുന്നൊരുക്കി. ജ്യോത്സ്ന രാധാകൃഷ്ണൻ ബാൻഡ് ചാലിയം ബീച്ചിൽ സംഗീത പരിപാടി അവതരിപ്പിച്ചു.
വിസ്മയം തീർത്ത് ഫ്ലൈ ബോർഡ്
ബേപ്പൂർ ∙ ചാലിയാറിന്റെ ഓളപ്പരപ്പിൽ പ്രകമ്പനം തീർത്ത് ഫ്ലൈ ബോർഡ് പ്രദർശനം. വെള്ളത്തെ തൊട്ടും തലോടിയും വായുവിൽ ഉയർന്നു പൊങ്ങിയും നടന്ന ജല സാഹസികത ജനത്തിനു വേറിട്ട അനുഭവമായി. വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം ഏറെ ജനശ്രദ്ധ ആകർഷിച്ചു.വെള്ളത്തിനടിയിൽ നിന്ന് അതിസാഹസികമായി ഫ്ലൈ ബോർഡിൽ നദിയുടെ മുകളിലൂടെയുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ചയൊരുക്കി. വാട്ടർ സ്കൂട്ടറുമായി ബന്ധിപ്പിച്ചു ഫ്ലയിങ് ബോർഡിൽ നിന്നു 21 മീറ്റർ ഉയരത്തിൽ വരെ പൊങ്ങി. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഫ്ലൈ ബോർഡ് ഡെമോ ഒരുക്കിയത്.
ആവേശമായി കയാക്കിങ്
ബേപ്പൂർ ∙ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ബേപ്പൂർ മറീനയിൽ നടത്തിയ കയാക്കിങ് സിറ്റ് ഓൺ ഡബിൾസ്, മിക്സഡ് മത്സരങ്ങൾ കാണികൾക്കിടയിൽ ആവേശമായി. മെൻ ഡബിൾസ്, വിമൻ ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായാണ് മത്സരം. പുരുഷ വിഭാഗം ഡബിൾസിൽ ആൽബർട്ട് രാജ്, ടി.അരുൺ സഖ്യത്തിനാണ് ഒന്നാം സ്ഥാനം. പ്രാദേശിക താരങ്ങൾക്ക് കൂടി അവസരം നൽകിയ മത്സരത്തിൽ 33 ടീമുകൾ തുഴയെറിഞ്ഞു. ഓളപ്പരപ്പിലെ സാഹസികതയും ചടുലമായ പരിശീലനവും സിറ്റ് ഓൺ കയാക്കിങ് മത്സരത്തെ ജനപ്രിയമാക്കി.
കൗതുകമായി പാരാമോട്ടറിങ്
ബേപ്പൂർ ∙ വാട്ടർ ഫെസ്റ്റിന് എത്തിയവർക്ക് കൗതുകക്കാഴ്ചയായി പാരാമോട്ടറിങ്. ചാലിയം ബീച്ചിൽ നിന്നു പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ മറീനയിലൂടെ ആകാശത്ത് വേറിട്ട കാഴ്ചയായി. ഗ്ലൈഡർമാരുടെ അഭ്യാസ പ്രകടനങ്ങൾ 4 മണിക്കൂർ നീണ്ടു. പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത രണ്ട് പാരാമോട്ടർ ഗ്ലൈഡർമാരാണ് ആകാശത്ത് സൗന്ദര്യക്കാഴ്ച തീർത്തത്.
വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്
ബേപ്പൂർ ∙ വാട്ടർ ഫെസ്റ്റ് ആദ്യ ദിനത്തിൽ ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ്. മത്സരവേഗത്തിൽ മുന്നേറിയ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ഒരുപോലെ ആവേശമുയർത്തി. പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് മത്സരത്തിൽ ഏറെയും പങ്കെടുത്തത്. 22 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം രണ്ടു പേരടങ്ങുന്ന 6 റൗണ്ടുകളിലായാണ് നടത്തിയത്. അവസാന റൗണ്ടിൽ 5 ബോട്ടുകൾ ഫൈനലിൽ പ്രവേശിച്ചു. സി.സിദ്ദിഖ്, കെ.വി.അബ്ദുൽ ഗഫൂർ എന്നിവരുടെ ടീം വിജയികളായി. കെ.സിറാജുദ്ദീൻ, എം.ജാഷിർ ടീമിനാണു രണ്ടാം സ്ഥാനം. പി.ഇർഫാൻ, സി.റമീസ് ടീം മൂന്നാം സ്ഥാനം നേടി.
വിസ്മയക്കാഴ്ചയായി യുദ്ധക്കപ്പലുകൾ
ബേപ്പൂർ∙ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നാവിക–തീര സംരക്ഷണ സേനകളുടെ യുദ്ധക്കപ്പലുകൾ. വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തുറമുഖത്ത് എത്തിയ ഐഎൻഎസ് കാബ്ര, ഐസിജിഎസ് അനഘ് കപ്പലുകളിലെ രഹസ്യങ്ങൾ കണ്ടറിയാനാണ് ജനം ഒഴുകിയെത്തിയത്. ആദ്യമായി പടക്കപ്പലിൽ കയറിയതിന്റെ ആകാംക്ഷയും സന്തോഷവുമായിരുന്നു പലരുടെയും മുഖത്ത്. യുദ്ധമുറകളുടെയും യന്ത്രത്തോക്കുകളുടെയും പ്രവർത്തനങ്ങളെയും കുറിച്ചു കാണികൾ ഉന്നയിച്ച ചോദ്യങ്ങൾക്കു നാവികർ മറുപടി നൽകി. കാബ്ര കപ്പലിന് മുൻപിൽ സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകൾ കാണാനും സെൽഫി പകർത്താനും വൻ തിരക്കുണ്ടായി.
കാർനിക്കോബാർ ഇനത്തിൽപെട്ട അതിവേഗ യുദ്ധക്കപ്പലാണ് നാവിക സേനയുടെ ഐഎൻഎസ് കാബ്ര. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. ലൈറ്റ് മെഷീൻ ഗൺ, ഹെവി മെഷീൻ ഗൺ, മീഡിയം മെഷീൻ ഗൺ എന്നിവയുൾപ്പെടെ യുദ്ധം നേരിടാൻ വേണ്ട എല്ലാ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജലമാർഗവും വായു മാർഗവുമുള്ള ഏത് ആക്രമണങ്ങളെയും ചെറുത്തു തോൽപിക്കാനുള്ള ആയുധങ്ങളും ഇതിലുണ്ട്. പ്രൊപ്പല്ലർ ഇല്ലാതെ 3 എൻജിനുകൾ ഘടിപ്പിച്ച കപ്പലിന് ആഴക്കടലിൽ അതിവേഗം സഞ്ചരിക്കാനാകും. ജിപിഎസ്, റഡാർ തുടങ്ങിയ ആധുനിക വിവരവിനിമയ സംവിധാനങ്ങളും ഇരു കപ്പലുകളിലുമുണ്ട്. ലഫ്റ്റനന്റ് കമൻഡാന്റ് സിദ്ധാന്ത് വാങ്കഡെയാണ് കമാൻഡിങ് ഓഫിസർ.
ലഫ്റ്റനന്റ് കമൻഡാന്റ് ആഷിഷ് സിങ്ങാണ് അനഘ് കപ്പലിന്റെ കമാൻഡിങ് ഓഫിസർ. ദ്രുതഗതിയിലുള്ള പരിശോധനയ്ക്കും രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കുന്നു. മണിക്കൂറിൽ 35 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കപ്പൽ സാഗർ കവച്, സജഗ് എന്നീ തീരസംരക്ഷണ പരിശീലനങ്ങളിൽ പ്രധാന പങ്കാളിയാണ്.ഇതോടൊപ്പം പൊലീസിന്റെയും നാവിക–തീരസംരക്ഷണ സേനയുടെയും പ്രദർശന സ്റ്റാളുകൾ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.സേനകളെ പരിചയപ്പെടാനും കപ്പലുകളിൽ ഉപയോഗിക്കുന്ന മറ്റു സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് അറിയാനും കഴിയും. ഇന്നു വൈകിട്ട് 5 വരെ തുറമുഖത്ത് കപ്പൽ കാണാൻ അവസരമുണ്ട്.