കാരവനിലെ മരണം: വിഷവാതകം ഉള്ളിൽ നിറഞ്ഞത് കാരവനിലെ ചെറിയ വിള്ളലിലൂടെ
കോഴിക്കോട് ∙കാരവനിൽ എയർ കണ്ടിഷനർ പ്രവർത്തിപ്പിച്ച് ഉറങ്ങിയ 2 പേരുടെ മരണത്തിനു കാരണമായ വിഷവാതകം ഉള്ളിൽ കടന്നതു കാരവന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെ. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്നു മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമാണു പരിശോധന നടത്തിയത്. പിന്നീടാണ്,

കോഴിക്കോട് ∙കാരവനിൽ എയർ കണ്ടിഷനർ പ്രവർത്തിപ്പിച്ച് ഉറങ്ങിയ 2 പേരുടെ മരണത്തിനു കാരണമായ വിഷവാതകം ഉള്ളിൽ കടന്നതു കാരവന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെ. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്നു മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമാണു പരിശോധന നടത്തിയത്. പിന്നീടാണ്, കാരവന്റെ ജനറേറ്റർ ബോക്സ് ഘടിപ്പിച്ച ഭാഗത്തെ ചെറിയ വിള്ളലിലൂടെയാണു വിഷവാതകം അകത്തു കടന്നതെന്നു സ്ഥിരീകരിച്ചത്.ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ എടുക്കാതിരുന്നതും വിഷവാതകം നിറയാൻ കാരണമായി. മനോജ് കുമാർ, ജോയൽ എന്നിവർ മരിച്ച സംഭവത്തിലെ പരിശോധന ഫലത്തിന്റെ അന്തിമ റിപ്പോർട്ട് വിദഗ്ധ സംഘം പൊലീസിനു കൈമാറും. പൊലീസ്, എൻഐടി, വാഹന നിർമാണ കമ്പനി, എയർ കണ്ടിഷനർ കമ്പനി എന്നിവയിലെ വിദഗ്ധരുടെ സാന്നിധ്യത്തിൽ നടത്തിയ മോക് പരിശോധനയിലാണു മരണകാരണമായ കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിൽ എത്തിയ വഴി കണ്ടെത്തിയത്.
കാരവന്റെ പിന്നിലെ അടച്ചിട്ട ജനറേറ്റർ കാബിനിലായിരുന്നു ജനറേറ്റർ. നിർത്തിയിട്ട വണ്ടിയിൽ കാബിൻ തുറന്ന് ജനറേറ്റർ പുറത്തേക്കു വലിച്ചു വച്ചു വേണം ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ടതെന്നാണു മുന്നറിയിപ്പ്. എന്നാൽ, ഇരുവരും ഉറങ്ങാൻ കിടക്കുമ്പോൾ ജനറേറ്റർ അടച്ചിട്ട ക്യാബിനിൽ തന്നെയായിരുന്നു. ഇതോടെ കാർബൺ മോണോക്സൈഡ് ബോഡിയുടെ ചെറിയ വിടവിലൂടെ അകത്തു പരന്നു.അടച്ചിട്ട ജനറേറ്റർ കാബിനിൽ ഒരിക്കൽ കൂടി ജനറേറ്റർ പ്രവർത്തിപ്പിച്ച് എസി ഓൺ ചെയ്ത് കാരവൻ അടച്ചപ്പോൾ 10 മിനിറ്റിനുള്ളിൽ 220 പിപിഎം (പാർട്സ് പെർ മില്യൺ) കാർബൺ മോണോക്സൈഡ് ഉള്ളിലെത്തിയതായി കണ്ടെത്തി.ആദ്യ പരീക്ഷണത്തിൽ ഒരു മണിക്കൂറിനുള്ളിലും രണ്ടാം പരീക്ഷണത്തിൽ മുക്കാൽ മണിക്കൂറിനുള്ളിലും കാർബൺ മോണോക്സൈഡിന്റെ അളവ് 957 പിപിഎമ്മിൽ എത്തിയെന്നും കണ്ടെത്തി.
സമാന രീതിയിലുള്ള സംഭവങ്ങൾ മുൻപും
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിർത്തിയിട്ട വാഹനത്തിനുള്ളിൽ വിഷവാതകം ശ്വസിച്ചു മരണം സംഭവിച്ച സമാന സംഭവങ്ങൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
∙ 2012ൽ ബന്ധുവായ ഡോക്‌ടറുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആഡംബര കാറിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.
∙ 2017ൽ കൊച്ചിയിൽ എസി പ്രവർത്തിപ്പിച്ചു കിടന്നുറങ്ങിയ ട്രക്ക് ഡ്രൈവർ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിച്ചു.
∙ 2018ൽ തൃശൂരിൽ ഒരു കുടുംബത്തിലെ 4 പേരെ കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ 2019ൽ കോഴിക്കോട് എയർ കണ്ടിഷനർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ യുവാവ് കാറിൽ മരിച്ചു.
∙ 2022ൽ കൊച്ചിയിൽ കാറിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ദമ്പതികൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരിച്ചു.
ജാഗ്രത വേണം
വാഹനത്തിൽ എസി പ്രവർത്തിപ്പിച്ചു കിടന്നുറങ്ങുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
∙ വാഹനത്തിന് കൃത്യമായ പരിപാലനം ഉറപ്പുവരുത്തുക.
∙ എസി പ്രവർത്തിപ്പിച്ച് വാഹനത്തിനുള്ളിൽ ഏറെ സമയം ചെലവഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക.
∙ വായുപ്രവാഹം നിലനിർത്താനും കാർബൺ മോണോക്സൈഡ് അടിഞ്ഞു കൂടുന്നതു തടയാനും എൻജിൻ കൃത്യമായി പ്രവർത്തിപ്പിക്കുക.
∙ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ മുൻകരുതലുകൾ എടുക്കുക.
∙ തലകറക്കം, ഓക്കാനം, തലവേദന എന്നിവ അനുഭവപ്പെട്ടു തുടങ്ങിയാൽ ഉടൻ പുറത്തിറങ്ങുക
∙ കുട്ടികൾ, ഗർഭിണികൾ എന്നിവരെ ഇത്തരം സാഹചര്യത്തിൽ ഉൾപ്പെടുത്താതിരിക്കുക.