കോഴിക്കോട് വിമാനത്താവളം; പ്രതിഷേധ ധർണയുമായി മലബാർ ഡവലപ്മെന്റ് ഫോറം
കോഴിക്കോട്∙ കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മലബാർ ഡവലപ്മെന്റ് ഫോറം ധർണ. ഒരു പകൽ നീണ്ട പ്രതിഷേധ ധർണയിൽ പ്രസംഗിച്ചവരെല്ലാം വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വലിയ വിമാന സർവീസ് ആരംഭിക്കുക, റിസ നിർമാണം വേഗം പൂർത്തീകരിക്കുക,

കോഴിക്കോട്∙ കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മലബാർ ഡവലപ്മെന്റ് ഫോറം ധർണ. ഒരു പകൽ നീണ്ട പ്രതിഷേധ ധർണയിൽ പ്രസംഗിച്ചവരെല്ലാം വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വലിയ വിമാന സർവീസ് ആരംഭിക്കുക, റിസ നിർമാണം വേഗം പൂർത്തീകരിക്കുക, കരിപ്പൂരിൽ നിന്ന് ഹജ് യാത്രയ്ക്കു പോകുന്നവരിൽ നിന്ന് അമിതമായ യാത്രാക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കുക, വിമാനത്താവള വികസനത്തിനായി അടുത്ത കാലത്ത് ഭൂമി വിട്ടു നൽകിയ പ്രദേശവാസികൾക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അനുവദിച്ച് പ്രദേശത്ത് മനുഷ്യാവകാശം നടപ്പാക്കുക,
വാമാനത്താവളത്തിലെ കാർ പാർക്കിങ് തട്ടിപ്പു സംഘത്തെ മാറ്റി ബ്ലാക്ക് ലിസ്റ്റ് ചെയ്യുക, കോഴിക്കോട് മെട്രോ സർവീസ് ആരംഭിക്കാനുള്ള നടപടി ഉടൻ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ധർണ സിഎസ്ഐ മലബാർ ബിഷപ് ഡോ. റോയിസ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു. മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഖൈസ് അഹമ്മദ്, ഹസ്സൻ തിക്കോടി, ഡോ. കെ.മൊയ്തു, ടി.ആർ.രാമവർമ, പി.പി.ശ്രീധരനുണ്ണി, കോർപറേഷൻ കൗൺസിലർ കെ.മൊയ്തീൻ കോയ, കെ.പി.അബ്ദുൽ റസാഖ്, കെ.ഷെമീർ, പി.ടി.ആസാദ്,കെ.വി.ഇസ്ഹാഖ്, കെ.സലീം, നാസർ ഹസ്സൻ, ആർ.ജയന്ത്കുമാർ, പി.പി.ഷെബീർ ഉസ്മാൻ, പ്രദീപ് കുമാർ, മുഹമ്മദ് സിജി, കെ.എൻ.എ.അമീർ, സലീം കോഹിനൂർ, മുഹമ്മദ് കോയ പാണ്ടികശാല, സഹീർ അലി കോളിയോട്ട് എന്നിവർ പ്രസംഗിച്ചു.