വീട്ടിൽ 2 കിലോ കഞ്ചാവ് : യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ കഞ്ചാവ് കേസിലെ പ്രതിയിൽ നിന്നു അരലക്ഷം രൂപയ്ക്കു കഞ്ചാവ് വാങ്ങി വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാരപ്പറമ്പ് മരക്കാംകണ്ടി അമൽ ബക്കറി(22) നെ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആത്മാ സ്കൂളിനു സമീപത്തെ പ്രതിയുടെ വീട്ടിൽ നിന്നു 2

കോഴിക്കോട്∙ കഞ്ചാവ് കേസിലെ പ്രതിയിൽ നിന്നു അരലക്ഷം രൂപയ്ക്കു കഞ്ചാവ് വാങ്ങി വീട്ടിൽ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാരപ്പറമ്പ് മരക്കാംകണ്ടി അമൽ ബക്കറി(22) നെ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആത്മാ സ്കൂളിനു സമീപത്തെ പ്രതിയുടെ വീട്ടിൽ നിന്നു 2 കിലോ കഞ്ചാവ് കണ്ടെടുത്തു. നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ കരുവിശ്ശേരി സ്വദേശിയിൽ നിന്നു 50,000 രൂപയ്ക്കു വാങ്ങിയ കഞ്ചാവാണിത്.
രണ്ടു വർഷം മുൻപ് ലഹരി മരുന്നു ഉപയോഗത്തെ തുടർന്നു ചികിത്സ തേടിയ പ്രതി പിന്നീട് കഴിഞ്ഞ ഡിസംബർ മുതൽ ലഹരി മരുന്നു വിൽപന തുടരുകയായിരുന്നെന്നു എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജു പി.ഏബ്രഹാം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി.ഉണ്ണികൃഷ്ണൻ, വി.ദേവദാസൻ, സി.രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ എസ്.ഷിബിൻ, ടി.പി.ബിജുമോൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.ജി.സുജല തുടങ്ങിവർ പങ്കെടുത്തു.