വാഹനങ്ങൾ നിറഞ്ഞ് റോഡുകൾ; കുരുക്കിൽപ്പെട്ടു നാദാപുരം

നാദാപുരം∙ പോക്കറ്റ് റോഡുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും നാദാപുരത്ത് ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. ബസ് സ്റ്റാൻഡിനു മുൻപിലാണ് സ്ഥിതി ഏറെ സങ്കീർണം. നാദാപുരം വയനാട് റോഡും നാദാപുരം തലശ്ശേരി റോഡും വാഹനങ്ങൾ കൊണ്ടു നിറയുന്നത് പതിവ് കാഴ്ചയാണ്. കണ്ണൂർ എയർപോർട്ടിലേക്കും വടകര

നാദാപുരം∙ പോക്കറ്റ് റോഡുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും നാദാപുരത്ത് ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. ബസ് സ്റ്റാൻഡിനു മുൻപിലാണ് സ്ഥിതി ഏറെ സങ്കീർണം. നാദാപുരം വയനാട് റോഡും നാദാപുരം തലശ്ശേരി റോഡും വാഹനങ്ങൾ കൊണ്ടു നിറയുന്നത് പതിവ് കാഴ്ചയാണ്. കണ്ണൂർ എയർപോർട്ടിലേക്കും വടകര ഭാഗത്തേക്കുമുള്ള വാഹനങ്ങൾ അടക്കം പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ട് വലയുകയാണ്. സബ് റജിസ്ട്രാർ ഓഫിസ്, പുത്തൻപള്ളി ഭാഗം, ഗവ.യുപി സ്കൂൾ വളവ് എന്നിവിടങ്ങളിൽ റോഡിന് ആവശ്യത്തിനു വീതിയില്ലാത്ത വലിയ പ്രശ്നമാണ്. സ്കൂൾ പരിസരത്തെ കൊടുംവളവിൽ വ്യാപാര സമുച്ചയങ്ങളും വിവിധ വ്യാപാര കേന്ദ്രങ്ങളും തുറന്നതോടെ ഈ ഭാഗത്തും തിരക്കേറി.
കണ്ണൂർ എയർപോർട്ട് റോഡ് ഇതു വഴിയാണെന്നിരിക്കെ ടൗൺ വികസനം ഇതോടൊപ്പം യാഥാർഥ്യമാകുമെന്നു കരുതിയതാണെങ്കിലും എയർപോർട്ട് റോഡിനെക്കുറിച്ചുള്ള ചർച്ചകൾ പോലും ഇപ്പോഴില്ല. പയന്തോങ്ങിൽ നിന്ന് ബൈപാസായാണ് ഈ റോഡ് കടന്നു പോകുക എന്ന അറിയിപ്പ് വന്നിട്ട് വർഷങ്ങളായി. അപ്പോൾ, നാദാപുരത്തിന് ഈ റോഡിന്റെ പ്രയോജനം ലഭ്യമാകില്ല. റോഡിലേക്ക് ഉന്തി നിൽക്കുന്ന കെട്ടിടങ്ങൾ ഏറെ നാദാപുരത്തുണ്ട്. ഇവ പൊളിച്ചു മാറ്റി റോഡ് വികസിപ്പിക്കുകയാണ് ചെയ്യേണ്ടതെങ്കിലും അതിനുള്ള നടപടികളൊന്നും പിഡബ്ല്യുഡിയുടെ ഭാഗത്തു നിന്നു തുടങ്ങിയിട്ടു പോലുമില്ല.