മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം
തിരൂരങ്ങാടി ∙ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടു നേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം അഹമ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന നേർച്ചയ്ക്ക് തുടക്കമായത്. പി.ഇസ്ഹാഖ് ബാഖവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി ∙ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടു നേർച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം അഹമ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന നേർച്ചയ്ക്ക് തുടക്കമായത്. പി.ഇസ്ഹാഖ് ബാഖവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സയ്യിദ് ഹാഷിം തങ്ങൾ, എ.കോയക്കുട്ടി തങ്ങൾ, കെ.എം.സെയ്തലവി ഹാജി കോട്ടയ്ക്കൽ, യു.ഷാഫി ഹാജി ചെമ്മാട്, സി.എച്ച്.ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി.മുഹമ്മദ് ബാഖവി,
സി.യൂസുഫ് ഫൈസി മേൽമുറി, ഹസൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ, സി.കെ.മുഹമ്മദ് ഹാജി, കെ.പി.ഷംസുദ്ദീൻ ഹാജി, എ.കെ.മൊയ്തീൻ കുട്ടി, പി.ടി.അഹമ്മദ് ഹാജി, എം.ഇബ്രാഹിം ഹാജി, അബ്ദുഷുക്കൂർ ഹുദവി എന്നിവർ സംബന്ധിച്ചു. ഇന്ന് രാത്രി നടക്കുന്ന മജ്‍ലിസുന്നൂർ ആത്മീയ സദസ്സ് പാണക്കാട് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഫക്രുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകും.
നാളെ മുതൽ ഓഗസ്റ്റ് 3 വരെ മതപ്രഭാഷണം നടക്കും. 4ന് രാത്രി മമ്പുറം സ്വലാത്ത് മജ്‍ലിസിന് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. 5ന് അനുസ്മരണ പ്രാർഥനാ സദസ്സ് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്യും. 6ന് സമാപന ദിവസം രാവിലെ 8ന് അന്നദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൗലീദ്, ഖത്മ്, ദുഅ സദസ്സിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.