ADVERTISEMENT

വെളിയങ്കോട് ∙ വെളിയങ്കോട് അങ്ങാടിയെ വിഭജിക്കുന്ന രീതിയിൽ മതിൽ പാലം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ ഇന്ന് പരിശോധനയ്ക്ക് എത്തും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട് അങ്ങാടിയിൽ മതിൽ പാലം നിർമിക്കുന്നതിനെതിരെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 

ഇതിനെത്തുടർന്നാണ് ദേശീയ പാത ഉദ്യോഗസ്ഥർ പാലത്തിന്റെ തൂണിന്റെ നിർമാണം നടക്കുന്ന വെളിയങ്കോട്  എത്തുന്നത്. ഇത്തരത്തിലുള്ള പാലം നിർമിക്കുമ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ബുദ്ധി മുട്ട് ഉണ്ടാകുകയും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും തടസ്സമാകുകയും ചെയ്യുമെന്ന് പരാതിയുണ്ട്. പില്ലർ രീതിയിൽ പാലം നിർമിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com