കപ്പടിക്കാൻ ചേലേമ്പ്രയുടെ ചുണക്കുട്ടികൾ ഇന്നു തിരിക്കും
മലപ്പുറം ∙ സുബ്രതോ കപ്പിൽ കന്നിക്കിരീടം ലക്ഷ്യമിടുന്ന കേരളത്തെ പ്രതിനിധീകരിച്ച് ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിലെ ചുണക്കുട്ടികൾ ഇന്നു യാത്ര പുറപ്പെടും. 14 വയസ്സിനു താഴെയുള്ളവരുടെ ടീമിനെ പ്രതിനിധീകരിച്ച് 16 കളിക്കാരും 4 ഒഫിഷ്യൽസുമടക്കമുള്ള സംഘം ഉച്ചയ്ക്ക് ഒന്നിന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗള

മലപ്പുറം ∙ സുബ്രതോ കപ്പിൽ കന്നിക്കിരീടം ലക്ഷ്യമിടുന്ന കേരളത്തെ പ്രതിനിധീകരിച്ച് ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിലെ ചുണക്കുട്ടികൾ ഇന്നു യാത്ര പുറപ്പെടും. 14 വയസ്സിനു താഴെയുള്ളവരുടെ ടീമിനെ പ്രതിനിധീകരിച്ച് 16 കളിക്കാരും 4 ഒഫിഷ്യൽസുമടക്കമുള്ള സംഘം ഉച്ചയ്ക്ക് ഒന്നിന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗള എക്സ്പ്രസിലാണ് യാത്ര തിരിക്കുക. 6 മുതൽ ഡൽഹിയിലാണ് മത്സരങ്ങൾ.
കോച്ച് കെ.മൻസൂറലിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലും പയ്യനാട് സ്റ്റേഡിയത്തിലുമായി 10 ദിവസത്തെ അന്തിമഘട്ട പരിശീലനം പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം പുറപ്പെടുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 2014ലും ചേലേമ്പ്ര സ്കൂൾ സുബ്രതോ കപ്പിൽ കളിച്ചിരുന്നെങ്കിലും ആദ്യ റൗണ്ട് കടക്കാനായിരുന്നില്ല. ഇതേ സ്കൂളിന്റെ ടീം 2017ൽ അണ്ടർ 17 വിഭാഗത്തിൽ സെമി വരെയും എത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ രാജ്യാന്തര മത്സരത്തിൽ കപ്പടിക്കുകയെന്നതിൽ കുറഞ്ഞ സ്വപ്നങ്ങളൊന്നും ടീമിനില്ല. എട്ടാം ക്ലാസ് വിദ്യാർഥി അമനാണ് ക്യാപ്റ്റൻ. മാനേജർ മുഹമ്മദ് ഇസ്മായിൽ, അധ്യാപകനായ ബൈജീവ്, ഫസലുൽ ഹഖ് എന്നിവരും സംഘത്തോടൊപ്പമുണ്ടാകും.