സിഗ്‌നൽ കൈമാറി, ഞൊടിയിടയിൽ വാഹനങ്ങൾ കുതിച്ചെത്തി; പിന്നെ പൊലീസിന്റെ ആക‍്ഷൻ
തിരൂർ ∙ രാത്രി വൈകിയും മംഗലം എൻഒസി പടിയിലെ ക്വാർട്ടേഴ്സിൽ നവാസും ബദറുദ്ദീനും വിഷ്ണുവും ഷാമിലുമെല്ലാം ചർച്ചകളിലാണ്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചയുടെ ഇടയിൽ തങ്ങളെ ചിലർ നിരീക്ഷിക്കുന്നത് ഇവർ ശ്രദ്ധിച്ചില്ല. അതേസമയം നിരീക്ഷണം തുടർന്നവർ ഇവരിവിടെ ഉണ്ടെന്നുറപ്പു വരുത്തിയതോടെ സിഗ്‌നൽ കൈമാറി.

തിരൂർ ∙ രാത്രി വൈകിയും മംഗലം എൻഒസി പടിയിലെ ക്വാർട്ടേഴ്സിൽ നവാസും ബദറുദ്ദീനും വിഷ്ണുവും ഷാമിലുമെല്ലാം ചർച്ചകളിലാണ്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചയുടെ ഇടയിൽ തങ്ങളെ ചിലർ നിരീക്ഷിക്കുന്നത് ഇവർ ശ്രദ്ധിച്ചില്ല. അതേസമയം നിരീക്ഷണം തുടർന്നവർ ഇവരിവിടെ ഉണ്ടെന്നുറപ്പു വരുത്തിയതോടെ സിഗ്‌നൽ കൈമാറി. ഞൊടിയിടയിൽ വാഹനങ്ങൾ കുതിച്ചെത്തി. ചാടിയിറങ്ങിയത് പൊലീസായിരുന്നു.
പിന്നെ പുറത്തുവരുന്നത് 50 ലക്ഷത്തിന്റെ ലഹരി പിടിച്ചെന്ന വാർത്തയാണ്. അതും ഒരു കിലോയോളം തൂക്കം വരുന്ന ഹഷീഷ് ഓയിലും 15 കിലോഗ്രാം കഞ്ചാവും. 2 വടിവാളുകളും മുളക് സ്പ്രേകളുമെല്ലാം ഇവിടെനിന്ന് പൊലീസ് കണ്ടെടുത്തു. ജില്ലയിലെമ്പാടും മാരക ലഹരി വിൽക്കുന്നവരുടെ ചർച്ചയായിരുന്നു 13 ന് രാത്രി ഈ ക്വാർട്ടേഴ്സിൽ നടന്നിരുന്നത്. കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയ പൊന്നാനിയിലെ ഷമീം ഇവിടെ വന്നു പോയിക്കൊണ്ടിരുന്നു. ഒരാൾ ഓടിരക്ഷപ്പെട്ടെങ്കിലും ബാക്കിയെല്ലാവരും പിടിയിലായി.
പൊലീസിന്റെ ആക‍്ഷൻ
∙ ലഹരി വിൽപന തേടി പൊലീസിന്റെ ഓട്ടം തുടങ്ങിയിട്ട് കുറച്ചായി. തിരൂർ നഗരത്തിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള വിൽപന കേന്ദ്രങ്ങളാണ് തുടക്കത്തിൽ പൂട്ടിട്ടു തുടങ്ങിയത്. ഇതിനിടെയാണ് പുറത്തൂരിലും മംഗലത്തുമുള്ള ആളൊഴിഞ്ഞ വീടുകളും കെട്ടിടങ്ങളും നിരീക്ഷിക്കാൻ തുടങ്ങിയത്. കാര്യങ്ങൾ വ്യക്തമായതോടെയാണ് ഇവർ ക്വാർട്ടേഴ്സിൽ ഇടിച്ചു കയറിയത്. ഒരാഴ്ച മുൻപ് നഗരഹൃദയത്തിൽനിന്ന് പൊലീസ് 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
ചില്ലറക്കാരല്ല ഇവർ
∙ ഒരു വർഷം മുൻപ് തൃപ്രങ്ങോട് ആലിങ്ങലിൽ വാടക ക്വാർട്ടേഴ്സിൽനിന്ന് എക്സൈസ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. ചില്ലറ വിൽപനയ്ക്കായി എത്തിച്ച ഇതിന്റെ തുടരന്വേഷണത്തിൽ പുറത്തൂർ തൊട്ടിവളപ്പിൽ നവാസ് (33) അറസ്റ്റിലായിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ ഇയാൾ പിടിയിലായി. എൻഒസി പടിയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് ലഹരി ഇടപാടിൽ പങ്കാളിയായിരുന്ന പൊന്നാനി അഴീക്കൽ ഏഴുകുടിക്കൽ ഷമീം (30) മോഷണം, അടിപിടി, കഞ്ചാവു വിൽപന, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി നാടു കടത്തിയ ഷമീം ഈ ക്വാർട്ടേഴ്സിലാണ് പലപ്പോഴും ഒളിവിൽ കഴിഞ്ഞിരുന്നത്.
ലഹരിയുടെ ആസ്ഥാനം
∙ റെയിൽവേ സ്റ്റേഷനും ചമ്രവട്ടം പാതയുമാണ് തിരൂർ ലഹരിയുടെ കേന്ദ്രമാകാൻ കാരണം. മംഗളൂരു, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ മാത്രം 20 ഗ്രാം എംഡിഎംഎ, 27 കിലോഗ്രാം കഞ്ചാവ്, ഒരു കിലോയിലേറെ ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകളും എടുത്തിട്ടുണ്ട്. 5 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. എക്സൈസും ആർപിഎഫും പിടിച്ച കണക്ക് വേറെ. ട്രെയിനിൽ എത്തിക്കുന്നവ സ്റ്റേഷനിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് പുറത്തേക്കിടുന്നതാണ് പതിവ്. 2 ആഴ്ച മുൻപ് ഇവിടെ പ്ലാറ്റ്ഫോമിൽനിന്ന് അര കിലോയോളം ഹഷീഷ് ഓയിലും കണ്ടെടുത്തിരുന്നു.
യോദ്ധാവും വിമുക്തിയും
∙ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആരും ഭയപ്പെടേണ്ടതില്ല. ലഹരിക്ക് ഇരയായവരെ രക്ഷിക്കാനും യോദ്ധാവ് പദ്ധതി വഴി വിവരമറിയിക്കാം. വാട്സാപ് വഴിയാണ് വിവരം നൽകേണ്ടത്. വിവരം നൽകിയവരെക്കുറിച്ച് പുറത്തറിയില്ല. ചികിത്സയും ആരുമറിയാതെ ചെയ്യാം. ബോധവൽക്കരണവും കൗൺസലിങ്ങും കിടത്തിച്ചികിത്സയുമുണ്ട്. നിലമ്പൂരിലാണ് ജില്ലാ കേന്ദ്രം.
യോദ്ധാവ് – 9995966666വിമുക്തി –04931 220351