തൊഴുത്തിൽ തെന്നി വീണ പശുവിനെ യന്ത്ര സഹായത്തോടെ എഴുന്നേൽപിച്ചു

Mail This Article
എരമംഗലം ∙ കാൽ തെന്നി തൊഴുത്തിൽ വീണ് അവശനിലയിലായ പശുവിന് ആധുനിക ചികിത്സാ സൗകര്യം ഒരുക്കി വെളിയങ്കോട് പഞ്ചായത്ത്. എരമംഗലം താഴത്തേൽപടി തമ്പാത്ത് രാജുവിന്റെ ഗർഭിണിയായ പശുവാണ് കഴിഞ്ഞ ദിവസം തൊഴുത്തിൽ തെന്നി വീണത്.
മരുന്നു നൽകിയെങ്കിലും പശുവിന് എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ടാതോടെ റിട്ട. വെറ്ററിനറി സർജൻ ഡോ. സാം മണി പരിശോധിച്ചാണ്കൗ ലിഫ്റ്റ് മെഷീൻ വഴി എഴുന്നേൽപിക്കാമെന്ന് അറിയിച്ചത്. താഴത്തേൽപടി ക്ഷീരോൽപാദക പ്രസിഡന്റ് അഷറഫ് ചപ്പയിലും രാജുവും അറിയിച്ചതു പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ഷംസുവാണ് അക്കിക്കാവിൽനിന്നു ലിഫ്റ്റ് മെഷീൻ എത്തിച്ചത്. യന്ത്രത്തിന്റെ സഹായത്തോടെ പശു എണീറ്റു നിൽക്കുകയും ചെയ്തു.