ഓർമയിൽ സൂക്ഷിക്കാൻ വയോജനങ്ങൾക്ക് ഉല്ലാസയാത്ര
എടക്കര ∙ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. വഴിക്കടവ് റേഞ്ചിന് കീഴിലെ തണ്ണിക്കടവ് വനം സംരക്ഷണ സമിതിയാണ് മദ്ദളപ്പാറ മുതൽ തണ്ണിക്കടവ് വരെ വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങളിലെ വയോജനങ്ങൾക്ക് ഉല്ലാസ യാത്ര ഒരുക്കിയത്.82 വയസ്സുള്ള മുണ്ടിച്ചിയും എഴുപത് കഴിഞ്ഞ

എടക്കര ∙ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. വഴിക്കടവ് റേഞ്ചിന് കീഴിലെ തണ്ണിക്കടവ് വനം സംരക്ഷണ സമിതിയാണ് മദ്ദളപ്പാറ മുതൽ തണ്ണിക്കടവ് വരെ വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങളിലെ വയോജനങ്ങൾക്ക് ഉല്ലാസ യാത്ര ഒരുക്കിയത്.82 വയസ്സുള്ള മുണ്ടിച്ചിയും എഴുപത് കഴിഞ്ഞ കപ്പച്ചിയും കാളിയും മുണ്ടിക്കുട്ടിയും ഉൾപ്പെടെ 53 പേരുമായായി കോഴിക്കോട്ടെക്കാണ് യാത്ര പോയത്. കാപ്പാട് ബീച്ചും സരോവരം പാർക്കുമെല്ലാം സന്ദർശിച്ച് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി.
വന സംരക്ഷണ സമിതി യോഗം ചേർന്നപ്പോൾ വയോജനങ്ങളിൽ ചിലർ എല്ലാവർക്കും ഒന്നിച്ചൊരു യാത്ര പോകണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു യാത്ര ഒരുക്കിയതെന്നും വിഎസ്എസ് പ്രസിഡന്റ് വി.പി,ഷൗക്കത്തും സെക്രട്ടറി ടി.ജയകൃഷ്ണനും പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ടി,അശ്വിൻകുമാർ, വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെപിഎസ് ബോബി കുമാർ എന്നിവരാണ് സംഘത്തെ യാത്രയാക്കിയത്. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.