ബസ് നിറയെ കുട്ടികളുമായി കപ്പടിക്കാൻ ഇതാ വരുന്നേ...
മലപ്പുറം ∙ ഇന്ന് കോഴിക്കോട്ട് തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു ബസു നിറയെ കുട്ടികളെ പങ്കെടുപ്പിച്ചു പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ. കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ 44 പേരാണു പാണക്കാട് സ്കൂളിൽ നിന്നു പങ്കെടുക്കുന്നത്. കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നീ ഗ്രൂപ്പ്

മലപ്പുറം ∙ ഇന്ന് കോഴിക്കോട്ട് തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു ബസു നിറയെ കുട്ടികളെ പങ്കെടുപ്പിച്ചു പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ. കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ 44 പേരാണു പാണക്കാട് സ്കൂളിൽ നിന്നു പങ്കെടുക്കുന്നത്. കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മാപ്പിളപ്പാട്ട്, അറബിക് പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലുമാണ് ജില്ലയെ പ്രതിനിധീകരിച്ചു വിദ്യാർഥികൾ പങ്കെടുക്കുന്നത്. കോൽക്കളി, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, അറബിക് പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയും ഒപ്പനയിലും വട്ടപ്പാട്ടിലും അപ്പീൽ വഴിയുമാണു സംസ്ഥാന കലോത്സവത്തിനു യോഗ്യത നേടിയത്.
2013 മുതൽ തുടർച്ചയായി ഒൻപത് വർഷം സംസ്ഥാന കലോത്സവത്തിൽ വട്ടപ്പാട്ടിൽ മത്സരിക്കുന്ന പാണക്കാട് ദാറുൽ ഉലൂമിനു നാലു തവണ വട്ടപ്പാട്ടിൽ സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. പ്രിൻസിപ്പൽ കെ.കെ.അലവിക്കുട്ടിയും അധ്യാപകരായ വി.സംഷാദ്, കെ.അബ്ദുൽ കരീം എന്നിവരുമാണ് കലോത്സവ ടീമിനെ നയിക്കുന്നത്.