കുറ്റിപ്പുറം ∙ അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നിൽ നിൽക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ മുഖഛായ ഉടൻ മാറും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് സംവിധാനം അടക്കമുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഒരു കോടി രൂപ ചെലവിലാണ് ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് സംവിധാനം വരുന്നത്. 99

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നിൽ നിൽക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ മുഖഛായ ഉടൻ മാറും. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് സംവിധാനം അടക്കമുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഒരു കോടി രൂപ ചെലവിലാണ് ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് സംവിധാനം വരുന്നത്.

99 ലക്ഷം രൂപ ചെലവിട്ട് സ്റ്റേഷൻ കെട്ടിടവും നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഫെബ്രുവരി ആദ്യത്തോടെ പൊളിച്ചുനീക്കും. പ്രധാന കെട്ടിടത്തിൽ വിശാലമായ ടിക്കറ്റ് കൗണ്ടർ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. വിഐപി ലോഞ്ച് അടക്കമുള്ള വിശ്രമ മുറികളും നവീകരിക്കുന്നുണ്ട്.

ADVERTISEMENT

നിലവിലെ പാർക്കിങ് സ്ഥലത്തിന്റെ വികസനവും ആരംഭിച്ചു. പ്രദേശത്തെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. രണ്ടാം പ്ലാറ്റ്ഫോമിലെ ഷെൽറ്ററുകളുടെ നിർമാണവും പൂർത്തിയായിക്കഴിഞ്ഞു. ലിഫ്റ്റ് നിർമാണവും മറ്റു നവീകരണ ജോലികളും ഓഗസ്റ്റോടെ പൂർത്തിയാകുമെന്നാണ് സൂചന. 3.6 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരിക്കുന്നത്.

സുരക്ഷാസേനയും വേണമെന്ന് ആവശ്യം

ADVERTISEMENT

∙ കുറ്റിപ്പുറം സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സുരക്ഷാസേനയും ഉണ്ടാകണമെന്ന് യാത്രക്കാർ. ആർപിഎഫ് അല്ലെങ്കിൽ റെയിൽവേ പൊലീസിന്റെ ഔട്ട്‌പോസ്റ്റ് കുറ്റിപ്പുറത്ത് സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഒട്ടേറെ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. രാത്രി സാമൂഹിക വിരുദ്ധശല്യവും ഏറെയാണ്.