റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുക്കമായി
മലപ്പുറം ∙ റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ലാതല ഒരുക്കങ്ങളായി. അവസാനഘട്ട റിഹേഴ്സൽ ഇന്നലെ നടന്നു. നാളെ രാവിലെ 9ന് മന്ത്രി കെ.കൃഷ്ണൻകുട്ടി എംഎസ്പി ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. മന്ത്രി രാവിലെ 7ന് സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം

മലപ്പുറം ∙ റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ലാതല ഒരുക്കങ്ങളായി. അവസാനഘട്ട റിഹേഴ്സൽ ഇന്നലെ നടന്നു. നാളെ രാവിലെ 9ന് മന്ത്രി കെ.കൃഷ്ണൻകുട്ടി എംഎസ്പി ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. മന്ത്രി രാവിലെ 7ന് സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. മലപ്പുറത്തെ 12 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രഭാതഭേരി 7.15ന് കലക്ടറേറ്റിൽനിന്ന് ആരംഭിക്കും. പ്രഭാതഭേരി എംഎസ്പി ഗ്രൗണ്ടിലെത്തുന്നതോടെ ആഘോഷച്ചടങ്ങുകൾക്കു തുടക്കമാകും.
30 പ്ലറ്റൂണുകൾ പങ്കെടുക്കുന്ന പരേഡിന് എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റ് പി.എ.കുഞ്ഞുമോൻ നേതൃത്വം നൽകും. പി.ബാബുവാണ് സെക്കൻഡ് ഇൻ കമാൻഡർ. ചടങ്ങുകൾ കാണാൻ ഇത്തവണയും പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്. പ്രഭാതഭേരിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുന്നോടിയായി മികച്ച രീതിയിൽ അലങ്കരിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കും സമ്മാനവും നൽകും.