ഇന്ത്യയുടെ മാതൃകയിൽ ഗ്രാൻഡ് അസംബ്ലിയുമായി മഅദിൻ അക്കാദമി
മലപ്പുറം ∙ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ മാതൃകയിൽ ഗ്രാൻഡ് അസംബ്ലി നടത്തി മലപ്പുറം മഅദിൻ അക്കാദമി. 60 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും ഒരുക്കിയ സ്റ്റുഡന്റ്സ് ഇന്ത്യയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിചേർന്നു. ‘എന്നുമെന്റെ ഇന്ത്യ’ എന്ന പ്രമേയത്തിലൊരുക്കിയ ഗാനശിൽപം

മലപ്പുറം ∙ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ മാതൃകയിൽ ഗ്രാൻഡ് അസംബ്ലി നടത്തി മലപ്പുറം മഅദിൻ അക്കാദമി. 60 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും ഒരുക്കിയ സ്റ്റുഡന്റ്സ് ഇന്ത്യയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിചേർന്നു.‘എന്നുമെന്റെ ഇന്ത്യ’ എന്ന പ്രമേയത്തിലൊരുക്കിയ ഗാനശിൽപം രാജ്യത്തിന്റെ സാഹോദര്യ സ്നേഹം വരച്ചു കാട്ടുന്നതായി മാറി. മഅദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പതാക ഉയർത്തി.
മലപ്പുറം എഇഒ അബ്ദുസ്സലാം, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സെയ്തലവി സഅദി, ദുൽഫുഖാറലി സഖാഫി, മഅദിൻ പബ്ലിക് സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ഉണ്ണിപ്പോക്കർ, പ്രിൻസിപ്പൽ സൈതലവിക്കോയ, അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, അബ്ദുറഹ്മാൻ ചെമ്മങ്കടവ്, ഫാറൂഖ് ചെറുമുക്ക് എന്നിവർ പങ്കെടുത്തു.
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കൃഷ്ണൻകുട്ടി പതാക ഉയർത്തും
മലപ്പുറം ∙ ജില്ലാതല റിപ്പബ്ലിക് ആഘോഷം ഇന്ന് മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും.രാവിലെ 7.15ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരിയോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമാവുക. 10 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.
സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതിന് ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടിലെത്തുക. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യവും മന്ത്രി സ്വീകരിക്കും. എംഎസ്പി അസി. കമൻഡാന്റ് പി.എ.കുഞ്ഞുമോൻ പരേഡിന് നേതൃത്വം നൽകും. പി.ബാബുവാണ് സെക്കൻഡ് ഇൻ കമാൻഡർ.
എംഎസ്പി, പ്രാദേശിക പൊലീസ്, സായുധ റിസർവ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, എൻസിസി, ജൂനിയർ എൻസിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 30 പ്ലറ്റൂണുകൾ പങ്കെടുക്കും. 9.40 ന് പരേഡ് സമാപിക്കും. പ്രഭാതഭേരിയിൽ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിൽ മികച്ച പ്രകടനം നടത്തുന്ന വിഭാഗങ്ങൾക്കും റോളിങ് ട്രോഫികൾ സമ്മാനിക്കും.