നോറോ വൈറസ്; കൂടുതൽ പരിശോധനാഫലം ഇന്നു ലഭിക്കും
പെരിന്തൽമണ്ണ ∙ സ്വകാര്യ പാരാമെഡിക്കൽ കോളജ് വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ കണ്ടെത്തിയ സംഭവത്തിൽ പുതുതായി അയച്ച സാംപിളുകളിലെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും. കോളജ് ഹോസ്‌റ്റലിലെ വിദ്യാർഥിനികൾ ഇപ്പോഴും ഹോസ്‌റ്റലുകളിൽ തുടരുകയാണ്. പരിശോധനാഫലം ലഭിച്ച ശേഷമേ ഇവരെ വീടുകളിലേക്ക് അയയ്‌ക്കൂ. തിരുവനന്തപുരത്തെ

പെരിന്തൽമണ്ണ ∙ സ്വകാര്യ പാരാമെഡിക്കൽ കോളജ് വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ കണ്ടെത്തിയ സംഭവത്തിൽ പുതുതായി അയച്ച സാംപിളുകളിലെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.കോളജ് ഹോസ്‌റ്റലിലെ വിദ്യാർഥിനികൾ ഇപ്പോഴും ഹോസ്‌റ്റലുകളിൽ തുടരുകയാണ്. പരിശോധനാഫലം ലഭിച്ച ശേഷമേ ഇവരെ വീടുകളിലേക്ക് അയയ്‌ക്കൂ.
തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിലേക്ക് 10 സാംപിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. അതേ സമയം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഷിഗെല്ല, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അയച്ച 12 സാംപിളുകളുടെ ഫലം ലഭിച്ചു. ഇവയുടെ സാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ. മെഡിക്കൽ കോളജിലേക്ക് അയച്ച 8 രക്ത സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്.നിലവിൽ വിദ്യാർഥികളിൽ ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്