അലഞ്ഞു തിരിയുന്നവർക്ക് തീരമൊരുക്കി പൊന്നാനിയിലെ ഹാപ്പിനസ് പ്രോഗ്രാം പൊന്നാനി നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടാൽ അവർക്കൊപ്പമിരുന്ന് സംസാരിക്കാൻ ഇപ്പോൾ ആളുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി താമസിപ്പിക്കാൻ ഇടമുണ്ട്. ആവശ്യമായ ചികിത്സയും ആത്മവിശ്വാസവും നൽകാൻ സംവിധാനമുണ്ട്– അതാണ് പൊന്നാനി

അലഞ്ഞു തിരിയുന്നവർക്ക് തീരമൊരുക്കി പൊന്നാനിയിലെ ഹാപ്പിനസ് പ്രോഗ്രാം പൊന്നാനി നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടാൽ അവർക്കൊപ്പമിരുന്ന് സംസാരിക്കാൻ ഇപ്പോൾ ആളുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി താമസിപ്പിക്കാൻ ഇടമുണ്ട്. ആവശ്യമായ ചികിത്സയും ആത്മവിശ്വാസവും നൽകാൻ സംവിധാനമുണ്ട്– അതാണ് പൊന്നാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലഞ്ഞു തിരിയുന്നവർക്ക് തീരമൊരുക്കി പൊന്നാനിയിലെ ഹാപ്പിനസ് പ്രോഗ്രാം പൊന്നാനി നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടാൽ അവർക്കൊപ്പമിരുന്ന് സംസാരിക്കാൻ ഇപ്പോൾ ആളുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി താമസിപ്പിക്കാൻ ഇടമുണ്ട്. ആവശ്യമായ ചികിത്സയും ആത്മവിശ്വാസവും നൽകാൻ സംവിധാനമുണ്ട്– അതാണ് പൊന്നാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഒരുക്കുന്ന തിരക്കിലാണിപ്പോൾ. ചട്ടക്കൂടിനകത്തു നിന്നുള്ളവയ്ക്കു പുറമേ അൽപം വഴിമാറിച്ചിന്തിച്ചാൽ നാടിനു തന്നെ മാതൃകയാകാവുന്ന പദ്ധതികൾ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രഖ്യാപിക്കാനാകും. കഴിഞ്ഞ വർഷം തദ്ദേശ സ്ഥാപനങ്ങൾ വിജയകരമായി നടപ്പാക്കിയ ചില മാതൃകാ പദ്ധതികളിതാ... 

അലഞ്ഞു തിരിയുന്നവർക്ക് തീരമൊരുക്കി പൊന്നാനിയിലെ ഹാപ്പിനസ് പ്രോഗ്രാം

ADVERTISEMENT

പൊന്നാനി നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടാൽ അവർക്കൊപ്പമിരുന്ന് സംസാരിക്കാൻ ഇപ്പോൾ ആളുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി താമസിപ്പിക്കാൻ ഇടമുണ്ട്. ആവശ്യമായ ചികിത്സയും ആത്മവിശ്വാസവും നൽകാൻ സംവിധാനമുണ്ട്– അതാണ് പൊന്നാനി നഗരസഭയുടെ ഹാപ്പിനസ് പ്രോഗ്രാം.

കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ഇതുവരെ 26 പേരെയാണ് ‘രക്ഷിച്ചത്’. ഒഡീഷ, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവർ വരെയുണ്ട് ഇവരിൽ. മാനസിക വെല്ലുവിളി നേരിടുന്നവരാണ് അധികവും. ചികിത്സയും മറ്റും ലഭിച്ചതോടെ സുഖം പ്രാപിച്ച 6 പേർ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. 

ചെന്നൈ ആസ്ഥാനമായ എൻജിഒയുടെയും ആരോഗ്യവകുപ്പ്, സാന്ത്വന പരിചരണ പ്രവർത്തകർ തുടങ്ങിയവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അലഞ്ഞുതിരിയുന്നവരെ കണ്ടെത്തിയാൽ സന്നദ്ധ പ്രവർത്തകർ അവരോട് കൂട്ടുകൂടുകയും പ്രശ്നങ്ങൾ മനസ്സിലാക്കി നഗരസഭയുടെ എമർ‍ജൻസി ആൻഡ് റിക്കവറി സെന്ററിലെത്തിക്കുകയുമാണ് ചെയ്യുക. ചന്തപ്പടിയിൽ സൗജന്യമായി ലഭിച്ച വീട്ടിലാണ് ഈ പുനരധിവാസ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ചികിത്സയും ഭക്ഷണവും ഉൾപ്പെടെ നൽകും. നിലവിൽ 4 ലക്ഷം രൂപ ചെലവിട്ട് വിജയകരമായി നടപ്പാക്കുന്ന പദ്ധതിക്കായി അടുത്തവ വർഷം 10 ലക്ഷം രൂപ അനുവദിക്കാനാണ് നഗരസഭ ആലോചിക്കുന്നത്.

ADVERTISEMENT

പ്രകൃതി സൗഹൃദ നാപ്കിൻ വിതരണം ചെയ്ത് താനൂർ നഗരസഭ

നഗരപരിധിയിലെ ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് രണ്ടോ മൂന്നോ വർഷം വരെ ഉപയോഗിക്കാവുന്ന ഹരിത സാനിറ്ററി നാപ്കിനുകൾ നൽകി താനൂർ നഗരസഭ. അതും സമീപപ്രദേശവാസിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ആരംഭിച്ച സംരംഭത്തിന്റെ സഹായത്തോടെ. ഇതുവരെ 1335 വിദ്യാർഥികൾക്ക് വിതരണം ചെയ്ത പദ്ധതിയുടെ പ്രയോജനം അടുത്ത സാമ്പത്തിക വർഷത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കൂടി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ.

ഇപ്പോൾ ബെംഗളുരു ഇൻഫോസിസിൽ ജോലി ചെയ്യുന്ന ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി സി.റ‌സ്‌ലി റഹ്മാൻ ആണ് എംസിഎ വിദ്യാർഥിയായിരിക്കേ കഴിഞ്ഞ കോവിഡ് കാലത്ത് പുനരുപയോഗിക്കാവുന്ന സാനിറ്ററി നാപ്കിന്റെ സംരംഭം ആരംഭിച്ചത്. പ്രകൃതിസൗഹൃദവും പുനരുപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനാവുന്നതുമാണിവ. സാധാരണ ഉൾവസ്ത്രം പോലെ അലക്കി ഉപയോഗിക്കാവുന്ന പാഡുകളാണ് ഇവർ തയാറാക്കിയത്. ഇവരുടെ സഹകരണത്തോടെയാണ് താനൂർ നഗരസഭ തങ്ങളുടെ പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും പദ്ധതി നടപ്പാക്കിയത്. വിദ്യാർഥികളുടെ അഭിപ്രായമാരായുകയായിരുന്നു ആദ്യം ചെയ്തത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നു വരുന്ന കുട്ടികൾക്ക് മാസം തോറും നാപ്കിൻ വാങ്ങാനുള്ള ചെലവ് കുറയുന്നതു തന്നെ ആശ്വാസമായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന നാപ്കിനുകൾ പോലെ നശിപ്പിക്കാനും കത്തിച്ചു കളയാനുമുള്ള മെനക്കേടുമില്ല. നിലവിൽ 6 ലക്ഷം രൂപയാണ് ‘ആശ്വാസ’ പദ്ധതിക്കു വേണ്ടി നഗരസഭ ചെലവാക്കിയത്. 

ADVERTISEMENT

ഒറ്റപ്പെട്ടുപോയവരെ മുഖ്യധാരയിലേക്ക് നയിച്ച് ഊർങ്ങാട്ടിരി

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വനിതകളെ മുഖ്യധാരയിലെത്തിക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ‘ശലഭം’ സ്ത്രീശാക്തീകരണ പദ്ധതി. വിധവകൾ, വിവാഹമോചിതർ, അവിവാഹിതർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവരുടെ അഭിരുചികൾ കണ്ടെത്തി സാമ്പത്തിക ഭദ്രത, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുകയാണു ലക്ഷ്യം. സ്വന്തമായോ കൂട്ടായോ സംരംഭങ്ങളാരംഭിക്കാനുള്ള സഹായവും നൽകുന്നു. 

കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ അങ്കണവാടികൾ വഴി വാർഡുകളിൽ റജിസ്റ്റർ ചെയ്ത വിധവകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തുടക്കം. ജനുവരിയിൽ ഇവരുടെ സംഗമം നടത്തിയപ്പോൾ അഞ്ഞൂറോളം പേരാണെത്തിയത്. ഓരോരുത്തരുടെയും പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ നിർദേശങ്ങൾ നൽകി. തുടർപഠനത്തിനും തൊഴിലിനും സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. സാന്ത്വന പരിചരണം, പാചകം, തയ്യൽ തുടങ്ങിയവയിൽ പരിശീലനവും ശിൽപശാലയും നടത്തി 

പഞ്ചായത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച യൂണിറ്റിന്റെ സേവനം സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അതുവഴി അവർക്ക് വരുമാനമാർഗവുമൊരുക്കുന്നു. കൂട്ടായ്മയിൽ നിന്നുതന്നെ പരിശീലകരെയും കണ്ടെത്തിയിട്ടുണ്ട്. തുടർ വർഷങ്ങളിൽ അവർ പരിശീലനം നൽകും. കൂട്ടായ്മയുടെ ഭാഗമായി വിനോദ യാത്രയും തൊഴിലിട സന്ദർശനവും നടക്കുന്നു.

തുല്യതാ പഠനം മലപ്പുറത്ത് ഇനി തുലാസിലാകില്ല

മലപ്പുറം നഗരസഭയിൽ പണമില്ലാത്തതിന്റെ പേരിൽ തുല്യത പഠനം മുടങ്ങില്ല. സാക്ഷരത പഠനത്തിനു തയാറാകുന്ന മുഴുവൻ പേരുടെയും ഫീസും സൗജന്യമായി വഹിക്കാനുള്ള പദ്ധതി മലപ്പുറം നഗരസഭ ആവിഷ്കരിച്ചു. നഗരസഭ പ്രദേശത്തുനിന്നു എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു തുല്യത പരീക്ഷയ്ക്ക് തയാറെടുക്കുന്ന പഠിതാക്കളുടെ ഫീസാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വഹിക്കുക. എസ്എസ്എൽസി തുല്യത പരീക്ഷയ്ക്കായി ഒരു വിദ്യാർഥിക്ക് 1900 രൂപയും, പ്ലസ് വണ്ണിനു 2600 രൂപയും പ്ലസ്ടു പരീക്ഷയ്ക്ക് 2200 രൂപയും ആണ് ഫീസ്. ഇതു നഗരസഭ അടയ്ക്കും.

മത്സരപ്പരീക്ഷാ പരിശീലനം ഒരുക്കി തിരൂരങ്ങാടി നഗരസഭ

പിഎസ്‌സി അടക്കമുള്ള മത്സരപ്പരീക്ഷകൾക്ക് സൗജന്യ പരിശീലനം ഒരുക്കി തിരൂരങ്ങാടി നഗരസഭയുടെ പദ്ധതി. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി ഇത്തവണ വിപുലമാക്കുകയായിരുന്നു. കഴിഞ്ഞ തവണ പരീശീലനത്തിൽ പങ്കെടുത്ത 22 പേർ വിവിധ റാങ്ക് പട്ടികകളിൽ ഇടം നേടിയത് നഗരസഭാധികൃതർക്ക് ആത്മവിശ്വാസമേകുകയായിരുന്നു.

ഇത്തവണ 93 പേർക്കാണ് പരിശീലനം നൽകിയത്. നഗരപരിധിയിൽ എസ്എസ്എൽസി വിജയം നേടിയ ആർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് അപേക്ഷ ക്ഷണിച്ചത്. ഇവർക്ക് അവധി ദിവസങ്ങളിൽ ഒരു വർഷം നീണ്ട പരിശീലനമാണ് നൽകിയത്. 

പഞ്ചായത്തിലെ കുട്ടികൾക്ക് എഐ ലാബുമായി ആലിപ്പറമ്പ്

പഞ്ചായത്തിലെ മുഴുവൻ ഭാഗത്തെയും കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്. ആലിപ്പറമ്പ് പഞ്ചായത്താണ് 20 ലക്ഷം രൂപ മുടക്കി തൂത ജിഎംഎൽപി സ്കൂളിൽ വേറിട്ട പദ്ധതിയൊരുക്കിയത്. പുതിയ കാലത്തിന് ഒരുങ്ങാനായി കോഡിങ്, ഡേറ്റാ മൈനിങ്, റോബട്ടിക് തുടങ്ങിവയിൽ പ്രൈമറി തലം മുതൽ തന്നെ വിദ്യാർഥികളെ പ്രാവീണ്യം ഉള്ളവരാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്‌കിൽ ടെസ്‌റ്റ് നടത്തും. 150 പേരെ ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുക്കും. സർക്കാരിന്റെ പ്രത്യേക അനുമതിയും നേടിയിട്ടുണ്ട്.

അഗ്രോ ഫാർമസിയുമായി അങ്ങാടിപ്പുറം

അങ്ങാടിപ്പുറം പഞ്ചായത്ത് നടപ്പാക്കിയ വേറിട്ട പദ്ധതിയാണ് അഗ്രോ ഫാർമസി. കൃഷിഭവനോട് ചേർന്ന് അഗ്രോ സർവീസ് സെന്ററും അഗ്രോ ഫാർമസിയും സജ്ജമാക്കിയിരിക്കുകയാണ്. കർഷകന് കൃഷിയിൽ നേരിടുന്ന പ്രയാസങ്ങൾക്ക് ഉപദേശ നിർദേശങ്ങൾ നൽകുകയും ആവശ്യമായ മരുന്നും വളങ്ങളും 50 ശതമാനം സബ്‌സിഡ‍ി നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും. ജൈവ, രാസവളങ്ങളും ജൈവ ലയവളങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.