തിരൂർ ∙ ബദാം മരങ്ങൾ തണൽ നൽകുന്ന പറവണ്ണ കടലോരം, പക്ഷേ വികസനമിനിയും എത്തിനോക്കിയിട്ടില്ല. തിരൂരിന്റെ ടൂറിസം മേഖലയിലെ മുന്നേറ്റത്തിനു ഈ ബീച്ചിന്റെ വികസനം അനിവാര്യമാണ്. ദിവസവും നൂറുകണക്കിനാളുകളാണ് കടലിന്റെ ഭംഗി ആസ്വദിക്കാൻ ഇവിടെയെത്തുന്നത്. ഇവർക്കായി കുറച്ച് പഴയ ഇരിപ്പിടങ്ങളുണ്ടെന്നല്ലാതെ കാര്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ബദാം മരങ്ങൾ തണൽ നൽകുന്ന പറവണ്ണ കടലോരം, പക്ഷേ വികസനമിനിയും എത്തിനോക്കിയിട്ടില്ല. തിരൂരിന്റെ ടൂറിസം മേഖലയിലെ മുന്നേറ്റത്തിനു ഈ ബീച്ചിന്റെ വികസനം അനിവാര്യമാണ്. ദിവസവും നൂറുകണക്കിനാളുകളാണ് കടലിന്റെ ഭംഗി ആസ്വദിക്കാൻ ഇവിടെയെത്തുന്നത്.

ഇവർക്കായി കുറച്ച് പഴയ ഇരിപ്പിടങ്ങളുണ്ടെന്നല്ലാതെ കാര്യമായ മറ്റു വികസനങ്ങളൊന്നും ഇതുവരെ ബീച്ചിലെത്തിയിട്ടില്ല. പ്രാഥമികാവശ്യങ്ങൾക്ക് ബീച്ചിലുള്ള പഞ്ചായത്തിന്റെ ഫിഷ് ലാൻഡിങ് സെന്ററിനെ ആശ്രയിക്കണം. തിരൂരിൽനിന്ന് 5 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

ADVERTISEMENT

തുഞ്ചൻപറമ്പും മലയാള സർവകലാശാലയും  തുഞ്ചൻ ഗവ. കോളജും ശിഹാബ് തങ്ങൾ ആശുപത്രിയുമെല്ലാം സമീപമുണ്ട്. അൽപമൊന്നു പോയാൽ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലുമെത്താം. ബീച്ച് വികസനത്തിനൊപ്പം നാടിന്റെ പൈതൃകം ഓർത്തെടുക്കാൻ ഇവിടെയൊരു സ്മാരകവും സ്ഥാപിക്കണം.ഒട്ടേറെ യുദ്ധങ്ങളിൽ പോർച്ചുഗീസ് പടയെ തുരത്തിയോടിച്ച കുട്ടി ഇബ്രാഹിം മരയ്ക്കാർ പറവണ്ണ സ്വദേശിയാണ്.

ഇദ്ദേഹത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒട്ടേറെ പോരാളികളും ഇവിടെയുണ്ടായിരുന്നു. ഒരുകാലത്ത് വെട്ടത്തുനാടിന്റെ വാണിജ്യ തുറമുഖവുമായിരുന്നു പറവണ്ണ. പോർച്ചുഗീസുകാർ തീയിട്ടതോടെയാണ് ഈ തുറമുഖം ഇല്ലാതായത്. ധീരയോദ്ധാക്കളുടെയും പറവണ്ണയുടെ ചരിത്രത്തെയും രേഖപ്പെടുത്തുന്ന സ്മാരകമാണ് ഇവിടെ ഉയരേണ്ടത്.

ADVERTISEMENT

എ.പി.മുഹമ്മദ് സാദിഖ്, നാട്ടുകാരൻ

നാടിനും നാട്ടുകാർക്കും ഗുണം ലഭിക്കുന്ന തരത്തിൽ പറവണ്ണ ബീച്ചിൽ വികസനം കൊണ്ടുവരാൻ അധികൃതർ ശ്രമിക്കണം. ടൂറിസം പദ്ധതി കൊണ്ടുവന്നാൽ നാട്ടുകാരായ ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭിക്കും. പ്രാഥമിക സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തേണ്ടതുണ്ട്.

ADVERTISEMENT

നൗഷാദ് നെല്ലാഞ്ചേരി, വെട്ടം പഞ്ചായത്ത് പ്രസിഡന്റ്.

പറവണ്ണ ബീച്ചിൽ ധാരാളം സന്ദർശകർ എത്താറുണ്ട്. തീരദേശ ടൂറിസത്തിന്റെ ഭാഗമായി ഇവിടെ പാർക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി ഡിടിപിസിക്കു കത്ത് നൽകിയിട്ടുണ്ട്. സർക്കാരുമായും ബന്ധപ്പെടാൻ ശ്രമിക്കും. ഇവിടെയുള്ള ഫിഷ് ലാൻഡിങ് സെന്ററിൽ വികസനം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അടുത്തു തന്നെയുള്ള വാക്കാട് ബീച്ചിൽ വലിയൊരു ടൂറിസം പദ്ധതി തയാറായി വരുന്നുണ്ട്. ഇതിന്റെ പണി ഉടൻ തുടങ്ങാനുള്ള തീരുമാനമുണ്ട്. 

പി.പി.ഷംസുദ്ദീൻ,നാട്ടുകാരൻ

പറവണ്ണ നിലവിൽ നല്ലൊരു ബീച്ചായി അറിയപ്പെടുന്നുണ്ട്. എന്നാൽ കാര്യമായ വികസനമൊന്നുമില്ല. അടുത്തൊന്നും ഇത്രയേറെ മനോഹരമായ ബീച്ചില്ലാത്തതിനാൽ ഒട്ടേറെപ്പേരാണ് ഇവിടെ വരുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ പോലും കുറവാണ്. സർക്കാർ ഇടപെട്ട് ഇവിടെ മികച്ച സൗകര്യങ്ങളും പാർക്കും കൊണ്ടുവരണം.