ഒടുങ്ങാട്ടുകുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
വളാഞ്ചേരി ∙ മേഖലയിലെ മുഖ്യ ജലസ്രോതസ്സായ എടയൂർ ഒടുങ്ങാട്ടുകുളത്തിലെ മീനുകൾ ചത്തുപൊങ്ങി. ഇന്നലെ രാവിലെ കുളിക്കാനെത്തിയവരാണ് കുളപ്പരപ്പിൽ വ്യാപകമായി മീനുകൾ ചത്തുകിടക്കുന്നതു കണ്ടത്. പഞ്ചായത്തിന്റെ അധീനതയിൽ ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഒടുങ്ങാട്ടുകുളം. ഏതു വേനലിലും കുളത്തിൽ വെള്ളം പതിവുണ്ട്. ഫിഷറീസ്

വളാഞ്ചേരി ∙ മേഖലയിലെ മുഖ്യ ജലസ്രോതസ്സായ എടയൂർ ഒടുങ്ങാട്ടുകുളത്തിലെ മീനുകൾ ചത്തുപൊങ്ങി. ഇന്നലെ രാവിലെ കുളിക്കാനെത്തിയവരാണ് കുളപ്പരപ്പിൽ വ്യാപകമായി മീനുകൾ ചത്തുകിടക്കുന്നതു കണ്ടത്. പഞ്ചായത്തിന്റെ അധീനതയിൽ ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഒടുങ്ങാട്ടുകുളം. ഏതു വേനലിലും കുളത്തിൽ വെള്ളം പതിവുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കുളത്തിൽ മത്സ്യക്കൃഷിയും നടത്തിവരുന്നുണ്ട്. അയൽപ്രദേശങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ ഇവിടെ കുളിക്കാനും നീന്തുന്നതിനും എത്താറുണ്ട്. കുളത്തിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹസീന ഇബ്രാഹിം അറിയിച്ചു. വളാഞ്ചേരി പൊലീസിൽ പരാതിയും നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കുളം സന്ദർശിച്ചു.
കുളം നവീകരണം മുടക്കി: അടിയന്തരനടപടി വേണമെന്ന് എൽഡിഎഫ്
എടയൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഒടുങ്ങാട്ടുകുളത്തിന്റെ നവീകരണത്തിന് ഉടൻ നടപടി വേണമെന്ന് പഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ.രാജീവ് ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് ഭരണസമിതി കുളത്തിന്റെ നവീകരണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഓപ്പൺ ജിം അടക്കം സൗകര്യങ്ങളും ഒരുക്കി. യഥാസമയം അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. അന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിനോദസഞ്ചാരത്തിന് അടക്കം ആളുകൾ ഇവിടെ എത്തിയിരുന്നു.
എന്നാലിപ്പോൾ പായൽ നിറഞ്ഞ് അനാഥാവസ്ഥയിലാണ് കുളം. കഴിഞ്ഞ 5 മാസമായി ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. നവീകരണത്തിന് ഫണ്ട് വകയിരുത്തിയതായി പറയുന്നുണ്ടെങ്കിലും ഇതുവരെ തുടങ്ങിയില്ല. ഒടുങ്ങാട്ടുകുളം നവീകരണത്തിന് സത്വര ശ്രദ്ധ പതിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രദ്ധ ചെലുത്തണമെന്ന് സിപിഎം എടയൂർ ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.