മലപ്പുറം ∙ ജലഅതോറിറ്റി മലപ്പുറം പിഎച്ച് ഡിവിഷനു കീഴിൽ പിരിച്ചെടുക്കാനുള്ള വെള്ളക്കരം കുടിശിക 4.85 കോടി രൂപ. കുടിശിക പിരിക്കാനുള്ളതിൽ സർക്കാർ, സ്വകാര്യ, വ്യക്തിഗത കണക്‌ഷനുകൾ ഉൾപ്പെടുന്നു. 2012 മുതലുള്ള കുടിശികയുണ്ട്. ആകെ പിരിഞ്ഞു കിട്ടാനുള്ളതിൽ 2.15 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടേതാണ്. വീടുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ജലഅതോറിറ്റി മലപ്പുറം പിഎച്ച് ഡിവിഷനു കീഴിൽ പിരിച്ചെടുക്കാനുള്ള വെള്ളക്കരം കുടിശിക 4.85 കോടി രൂപ. 

കുടിശിക പിരിക്കാനുള്ളതിൽ സർക്കാർ, സ്വകാര്യ, വ്യക്തിഗത കണക്‌ഷനുകൾ ഉൾപ്പെടുന്നു. 2012 മുതലുള്ള കുടിശികയുണ്ട്.

ADVERTISEMENT

ആകെ പിരിഞ്ഞു കിട്ടാനുള്ളതിൽ 2.15 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടേതാണ്. വീടുകളിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ കുടിശിക 2.70 കോടി രൂപയുണ്ട്.

നഗരസഭയുടെ ഷോപ്പിങ് സമുച്ചയങ്ങളിലെ മുറി വാടകയ്ക്കെടുത്തവർ, പൂട്ടിയ പൊതുടാപ്പുകൾ, സ്വകാര്യ വ്യക്തികൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവർക്കെല്ലാം കുടിശികയുണ്ട്. 

ADVERTISEMENT

പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിൽ ജലനിധി പദ്ധതികളിൽ നിന്നും തുക പിരിഞ്ഞു കിട്ടാനുണ്ട്. ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും കുടിശിക അടയ്ക്കാനുണ്ട്.

എംഎസ്പി ക്യാംപിന്റെ കുടിശികയിൽ 15 ലക്ഷത്തോളം രൂപ അടച്ചു. പല സ്ഥാപനങ്ങളും അതതു മാസങ്ങളിലെ വിഹിതം അടയ്ക്കുന്നുണ്ടെങ്കിലും കുടിശിക ബാക്കിയാണ്. 

ADVERTISEMENT

കുടിശിക തിരിച്ചടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടിയിലേക്കു നീങ്ങാനാണു ജലഅതോറിറ്റിയുടെ തീരുമാനം.

 ഇതുവരെ ഡിവിഷനു കീഴിൽ റവന്യു റിക്കവറി നടപടികളിലേക്ക് നീങ്ങിയ മുന്നൂറിലേറെ കേസുകളാണുള്ളത്.