ആദിവാസി കുടുംബങ്ങൾക്ക് ജലക്ഷാമം സഹായമെത്തി
എടക്കര ∙ കാട്ടിൽ ശുദ്ധജലം കിട്ടാതെ ദുരിതത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് വെള്ളം എത്തിക്കാൻ സഹായം നൽകി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. മുണ്ടേരി വാണിയംപുഴ കോളനിയിലെ കുടുംബങ്ങളാണ് കൊടുംചൂടിൽ വെള്ളമില്ലാതെ ദുരിതത്തിൽ കഴിയുന്നത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടതിനാൽ പ്ലാസ്റ്റിക്

എടക്കര ∙ കാട്ടിൽ ശുദ്ധജലം കിട്ടാതെ ദുരിതത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് വെള്ളം എത്തിക്കാൻ സഹായം നൽകി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. മുണ്ടേരി വാണിയംപുഴ കോളനിയിലെ കുടുംബങ്ങളാണ് കൊടുംചൂടിൽ വെള്ളമില്ലാതെ ദുരിതത്തിൽ കഴിയുന്നത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടതിനാൽ പ്ലാസ്റ്റിക് മറച്ചുണ്ടാക്കിയ ഷെഡിൽ 42 കുടുംബങ്ങളാണുള്ളത്. ഭക്ഷണം പാകംചെയ്യാനും കുടിക്കാനും കാട്ടുചോലയിൽ നിന്നുള്ള വെളളം പൈപ്പ് മാർഗം താമസിക്കുന്ന സ്ഥലത്തെത്തിച്ച് ശേഖരിക്കുകയാണ് ചെയ്തിരുന്നത്. ചോലകൾ വറ്റിയതോടെ വെള്ളം കിട്ടാതെയായി.
ആദിവാസികൾ വെള്ളമില്ലാതെ നരകിക്കുന്നത് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. മുടങ്ങിക്കിടക്കുന്ന ശുദ്ധജല പദ്ധതി കിണർ ആഴംകൂട്ടിയും തകർന്ന പൈപ്പ് മാറ്റിസ്ഥാപിച്ചും പുനരുജ്ജീവിപ്പിക്കാൻ സഹായധനം നൽകാൻ തയാറാണെന്ന് കോളനി സന്ദർശിച്ച് ഷൗക്കത്ത് കുടുംബങ്ങളെ അറിയിച്ചു. കൂടാതെ വനം വകുപ്പ് അനുവദിക്കുമെങ്കിൽ വെള്ളമെടുക്കാൻ ആദിവാസികൾ ഉണ്ടാക്കിയ കുഴി കിണറാക്കി റിങ്ങിറക്കി കൊടുക്കാനും തയാറാണെന്ന് ഷൗക്കത്ത് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ജോർജ്, പഞ്ചായത്ത് അംഗം പി.എൻ.കവിത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.