ADVERTISEMENT

തിരൂർ ∙ ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. തിരൂർ കോട്ട് കൈനിക്കര മുഹമ്മദ് സാലി എന്നയാൾക്കാണ് തിരൂർ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. കെഎൽ 55 വി 1610 എന്ന വാഹനത്തിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്ക്കാനാണു നോട്ടിസിൽ പറയുന്നത്. എന്നാൽ മുഹമ്മദ് സാലിക്ക് ഈ നമ്പറിലുള്ളത് ഒരു കാറാണ്. ഇതോടെ കാര്യമെന്തെന്നു മനസ്സിലാകാതെ ആശങ്കയിലായിരിക്കുകയാണു മുഹമ്മദ് സാലി. 

കിട്ടിയ നോട്ടിസിൽ 2 പേർ ബൈക്കുമായി പോകുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്ക് വച്ച് ഹെൽമറ്റില്ലാതെ 2 പേർ ബൈക്കിൽ പോകുന്നതാണ് ചിത്രത്തിലുള്ളത്. ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസിൽ പറയുന്നത്. മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടുമില്ല. വകുപ്പിന്റെ ഓഫിസിലെത്തി കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുഹമ്മദ് സാലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com