കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ യാത്രക്കാരൻ പൊലീസ് പിടിയിൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകളെ വെട്ടിച്ചു സ്വർണവുമായി പുറത്തെത്തിയ യാത്രക്കാരൻ പൊലീസ് പിടിയിൽ. കുവൈത്തിൽനിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം (28) ആണ് ഏകദേശം 58.85 ലക്ഷം രൂപയുടെ 966 ഗ്രാം സ്വർണവുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനകളെ വെട്ടിച്ചു സ്വർണവുമായി പുറത്തെത്തിയ യാത്രക്കാരൻ പൊലീസ് പിടിയിൽ. കുവൈത്തിൽനിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം (28) ആണ് ഏകദേശം 58.85 ലക്ഷം രൂപയുടെ 966 ഗ്രാം സ്വർണവുമായി പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു വിമാനത്താവള പരിസരത്തു പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ സാലിമിനെ പൊലീസ് പിടികൂടി. കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച സ്വർണം എക്സ്റേ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം പുറത്തെടുത്തു.