പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സ്: 45 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
മലപ്പുറം∙ പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സ് വികസനത്തിനുള്ള 45 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും നവീകരണപ്രവൃത്തികൾ. സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക, പരിശീലന ഗ്രൗണ്ട് നിർമിക്കുക എന്നിവയ്ക്കായിരിക്കും മുൻഗണന.

മലപ്പുറം∙ പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സ് വികസനത്തിനുള്ള 45 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും നവീകരണപ്രവൃത്തികൾ. സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക, പരിശീലന ഗ്രൗണ്ട് നിർമിക്കുക എന്നിവയ്ക്കായിരിക്കും മുൻഗണന. മൊയ്തീൻകുട്ടി സ്മാരക ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുകയും ലക്ഷ്യമാണ്. നിലവിൽ നവീകരണ പ്രവൃത്തികളുടെ രൂപരേഖ തയാറാക്കൽ അവസാനഘട്ടത്തിലാണ്. 2021 ജൂലൈയിൽ മന്ത്രി വി.അബ്ദുറഹിമാൻ സ്റ്റേഡിയം സന്ദർശിക്കുകയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
നിലവിൽ രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയവും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലും മഞ്ചേരി പയ്യനാട് സ്‌പോർട്സ് കോംപ്ലക്സിലുണ്ട്. രാത്രിയും മത്സരങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിൽ സ്റ്റേഡിയത്തിൽ വെളിച്ച സംവിധാനം ഒരുക്കുകയും മൈതാനത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്തു. കളിക്കളവും ഹോസ്റ്റലുകളും നവീകരിക്കുന്നതിനൊപ്പം പരിശീലനത്തിനായി രണ്ടു ബാസ്‌കറ്റ്ബോൾ കോർട്ടുകളും കബഡി കോർട്ടുകളും ജംപിങ് പിറ്റും കോംപ്ലക്‌സിൽ സജ്ജമാണ്.