തീരനാടിന്റെ കായികക്കുതിപ്പിന് ആവേശം; 4 സ്റ്റേഡിയങ്ങളുടെ സമർപ്പണം ഇന്ന്
താനൂർ ∙ നിയോജക മണ്ഡലത്തിൽ പണി പൂർത്തിയായ 4 സ്റ്റേഡിയങ്ങളുടെ സമർപ്പണം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ 2.30ന് കാട്ടിലങ്ങാടി ഗവ.എച്ച്എസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷിക ഉപഹാരമായാണിത്. തീരനാടിന്റെ

താനൂർ ∙ നിയോജക മണ്ഡലത്തിൽ പണി പൂർത്തിയായ 4 സ്റ്റേഡിയങ്ങളുടെ സമർപ്പണം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ 2.30ന് കാട്ടിലങ്ങാടി ഗവ.എച്ച്എസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷിക ഉപഹാരമായാണിത്. തീരനാടിന്റെ കായികക്കുതിപ്പിന് ആവേശവുമായാണ് ആധുനിക രീതിയിൽ മൈതാനങ്ങൾ നിർമിച്ചത്. പൊൻമുണ്ടം പഞ്ചായത്തിൽ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഉടൻ ഗ്രൗണ്ട് ഉയരും. ഒഴൂരിൽ പണി തുടങ്ങുന്ന ഗവ.കോളജിൽ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയവുമുണ്ടാകും.
കാട്ടിലങ്ങാടി
∙ ഗവ. കാട്ടിലങ്ങാടി എച്ച്എസ് സ്കൂളിനോടനുബന്ധിച്ചാണ് സ്റ്റേഡിയം. കിഫ്ബിയുടെ 10.5 കോടി രൂപ ചെലവിലാണ് നിർമാണം. മികച്ച ഫുട്ബാൾ ഗ്രൗണ്ട്, നീന്തൽകുളം, ഗാലറി പ്രത്യേകതകളാണ്. താനാളൂർ, ഒഴൂർ പഞ്ചായത്തുകളിലുള്ളവർക്കും നഗരസഭയിലെയും കായികപ്രേമികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റും.
ഉണ്യാൽ
∙ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 4.95 കോടി രൂപ ചെലവിലാണ് മൈതാനം ഉയർന്നത്. ഗാലറി, ഷട്ടിൽ കോർട്ട്, പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലന കേന്ദ്രവുമുണ്ട്. ഗാലറിയോടനുബന്ധിച്ച് 24 കടകൾ പണിതിട്ടുണ്ട്.
താനാളൂർ
∙ ഇഎംഎസ് സ്റ്റേഡിയത്തിൽ കാൽപന്ത് കളിക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു. പഞ്ചായത്ത്, എംഎൽഎയുടെ ആസ്തി വികസനം, റർബൻ മിഷൻ ഫണ്ടുകൾ ചെലവഴിച്ചാണ് നിർമാണം. താനാളൂരിൽ ഒരു മൈതാനം കൂടി പണിയാൻ പദ്ധതിയുണ്ട്.
ഫിഷറീസ് സ്കൂൾ സ്റ്റേഡിയം
∙ 2.9 കോടി രൂപ ചെലവിലാണ് നിർമാണം. സ്കൂളില്ലാത്ത വേളകളിൽ തദ്ദേശീയർക്ക് കൂടി കായിക മത്സരത്തിനും പരിശീലനത്തിനും സൗകര്യം ഒരുക്കും. ഉടൻ നവീകരണവും നടക്കും.
സംസ്ഥാനതല മാരത്തൺ സംഘടിപ്പിച്ചു
താനൂർ ∙ നിയോജക മണ്ഡലത്തിൽ 4 പുതിയ സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഇന്ന് - ചൊവ്വ- മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതിന്റെ മുന്നോടിയായി സംസ്ഥാനതല മാരത്തൺ സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ എറണാകുളവും വനിതകളിൽ പത്തനംതിട്ടയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ വയനാടും വിജയികളായി. പുരുഷ വിഭാഗത്തിൽ എറണാകുളത്തിന്റെ കെനിയൻ താരം ഐസക്ക് കെംബോയി, വനിതാ വിഭാഗത്തിൽ പത്തനംതിട്ടയുടെ റീബ അന്ന ജോർജ്, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ വയനാടിന്റെ ഷിയ എന്നിവർക്കാണ് ഒന്നാം സ്ഥാനം. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ക്ലബ് കോഓർഡിനേഷൻ കമ്മിറ്റിയാണ് മത്സരം നടത്തിയത്. മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം പരിസരത്ത് നിന്നും തുടങ്ങിയ മാരത്തൺ വട്ടത്താണി, താനാളൂർ, ഒഴൂർ, കുറിവട്ടിശ്ശേരി വഴി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ അവസാനിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് വി.അബ്ദുറസാഖ് ഫ്ലാഗ് ഓഫ് ചെയ്തു.