അതിജീവിച്ചു; 100 ശതമാനം പരിമിതിയെ
മേലാറ്റൂർ ∙ കാഴ്ച പരിമിതിയെ അതിജീവിച്ചു നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണു ഫാത്തിമ അൻഷി. കംപ്യൂട്ടറിൽ സ്വന്തമായി പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് ഫാത്തിമ അൻഷി മിന്നുന്ന ജയം കരസ്ഥമാക്കിയത്. പത്താം ക്ലാസും പ്ലസ് വൺ പരീക്ഷകളും കംപ്യൂട്ടർ ഉപയോഗിച്ചു തന്നെയാണ് എഴുതിയത്. മേലാറ്റൂർ ആർഎം

മേലാറ്റൂർ ∙ കാഴ്ച പരിമിതിയെ അതിജീവിച്ചു നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണു ഫാത്തിമ അൻഷി. കംപ്യൂട്ടറിൽ സ്വന്തമായി പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് ഫാത്തിമ അൻഷി മിന്നുന്ന ജയം കരസ്ഥമാക്കിയത്. പത്താം ക്ലാസും പ്ലസ് വൺ പരീക്ഷകളും കംപ്യൂട്ടർ ഉപയോഗിച്ചു തന്നെയാണ് എഴുതിയത്.
മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അൻഷി 99.16 ശതമാനം മാർക്ക് നേടിയാണു വിജയക്കൊടി പാറിച്ചത്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാരമുൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾക്കുടമയാണ്. ജന്മനാ നൂറു ശതമാനം കാഴ്ച പരിമിതിയുള്ള അൻഷി മൂന്നു വയസ്സു മുതൽ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താൽപര്യം കാട്ടി.
തുടർച്ചയായ ആറു വർഷങ്ങളിൽ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവു തെളിയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ മികവു കാട്ടി. പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പിന്നണി പാടാൻ അവസരമുണ്ടായി.പാട്ടുകൾക്കു സ്വന്തമായി സംഗീതം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്ജ്വല ബാല്യ അവാർഡ് ജേതാവും കൂടിയാണ്. മേലാറ്റൂർ വെസ്റ്റ് എടപ്പറ്റയിലെ ടി.കെ. അബ്ദുൽ ബാരി- ഷംല ദമ്പതികളുടെ ഏക മകളാണ്.