‘ഡി കാസ ഇൻ’ പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ; പ്രതികളുമായി ചെറുതുരുത്തിയിൽ തെളിവെടുപ്പ് നടത്തി
തിരൂർ ∙ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മുഹമ്മദ് ഷിബിലി (22), ഖദീജത്ത് ഫർഹാന (19) എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 5 ദിവസത്തേക്കാണു കോടതി ഇരുവരെയും പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ചെറുതുരുത്തി താഴപ്രയിലെ തെക്കേക്കുന്നിൽ എത്തിച്ച്

തിരൂർ ∙ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മുഹമ്മദ് ഷിബിലി (22), ഖദീജത്ത് ഫർഹാന (19) എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 5 ദിവസത്തേക്കാണു കോടതി ഇരുവരെയും പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ചെറുതുരുത്തി താഴപ്രയിലെ തെക്കേക്കുന്നിൽ എത്തിച്ച് ഇന്നലെ വൈകിട്ടു തെളിവെടുപ്പു നടത്തി. കൊലപാതകത്തിനു ശേഷം കൊലചെയ്യപ്പെട്ട സിദ്ദീഖിന്റെ വാഹനവുമായാണ് പ്രതിയും കൂട്ടുപ്രതിയുമായ ഫർഹാനയും രക്ഷപ്പെട്ടത്.
പിന്നീട് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ചെറുതുരുത്തി താഴപ്രയിലെ തെക്കേക്കുന്നിൽ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഷിബിലിയുടെ സുഹൃത്തിന്റെ പരിചയം മൂലമാണ് ഈ പ്രദേശം തിരഞ്ഞെടുക്കാൻ കാരണം. സിദ്ദീഖിന്റെ എടിഎം കാർഡ്, ചെക്ക് ബുക്ക്, തോർത്ത് എന്നിവ സമീപത്തെ പൊട്ടക്കിണറ്റിൽനിന്ന് കണ്ടെത്തി. ഇന്നു കോഴിക്കോട് കൊല നടന്ന ലോഡ്ജിലും സിദ്ദീഖിന്റെ ഹോട്ടലിലും ആയുധങ്ങൾ വാങ്ങിയ വ്യാപാര സ്ഥാപനങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തും. ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല. ആവശ്യം വന്നാൽ ഇയാളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. അതേസമയം, ഇന്നലെ തിരൂർ കോടതിയിൽ പ്രതികൾക്കു വേണ്ടി അഭിഭാഷകൻ ബി.എ.ആളൂർ ഹാജരായി.
ലോഡ്ജ് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ
കോഴിക്കോട്∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് ‘ഡി കാസ ഇൻ’ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ നേരത്തെ കോർപറേഷൻ പൂട്ടിച്ച ഹോട്ടൽ മാസങ്ങൾക്കു മുൻപു വീണ്ടും അനധികൃതമായി തുറക്കുകയായിരുന്നു. മലിന ജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നേരത്തേ പരാതിയുണ്ടായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അഗ്നിശമന സേനയുടെയോ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെ കോർപറേഷൻ ഹോട്ടൽ പൂട്ടിച്ചു.
എന്നാൽ മാസങ്ങൾക്കു മുൻപു പുതിയ നടത്തിപ്പുകാരെത്തി വീണ്ടും ഹോട്ടൽ തുറന്നു. പരിസരവാസികൾ ഈ വിവരം കോർപറേഷനിൽ അറിയിച്ചിരുന്നെങ്കിലും പുതിയ നടത്തിപ്പുകാരന്റെ പേരും വിവരങ്ങളും ശേഖരിച്ചതല്ലാതെ നടപടിയൊന്നും എടുത്തില്ല. കൊലപാതകമുണ്ടായതിനു ശേഷം കഴിഞ്ഞ ദിവസം ഇവർക്കു വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. മതിയായ രേഖകളില്ലാത്തതിനാൽ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടാണു നോട്ടിസ്.