പ്രഥമ എലീറ്റ് ഡിവിഷൻ കിരീടം ഒതുക്കുങ്ങൽ ബാസ്കോയ്ക്ക്
മലപ്പുറം∙ ഫുട്ബോളിൽ ജില്ലയുടെ ബോസ് ആണെന്നു തെളിയിച്ചു ഒതുക്കുങ്ങൽ ബാസ്കോ. ജില്ലാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ശ്രേണിയായ എലീറ്റ് ഡിവിഷനിൽ ബാസ്കോ ചാംപ്യന്മാരായി. ഒരു മത്സരം പോലും തോൽക്കാതെയാണു ബാസ്കോ പ്രഥമ എലീറ്റ് ഡിവിഷൻ കിരീടം സ്വന്തമാക്കുന്നത്. 5 ജയവും ഒരു സമനിലയും ഉൾപ്പെടെ 16 പോയിന്റാണു സമ്പാദ്യം.

മലപ്പുറം∙ ഫുട്ബോളിൽ ജില്ലയുടെ ബോസ് ആണെന്നു തെളിയിച്ചു ഒതുക്കുങ്ങൽ ബാസ്കോ. ജില്ലാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ശ്രേണിയായ എലീറ്റ് ഡിവിഷനിൽ ബാസ്കോ ചാംപ്യന്മാരായി. ഒരു മത്സരം പോലും തോൽക്കാതെയാണു ബാസ്കോ പ്രഥമ എലീറ്റ് ഡിവിഷൻ കിരീടം സ്വന്തമാക്കുന്നത്. 5 ജയവും ഒരു സമനിലയും ഉൾപ്പെടെ 16 പോയിന്റാണു സമ്പാദ്യം. 15 പോയിന്റ് നേടിയ കൊണ്ടോട്ടി ഇഎംഇഎ കോളജാണു രണ്ടാമത്. 13 പോയിന്റ് നേടിയ മമ്പാട് എംഇഎസ് കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. എലീറ്റ് ഡിവിഷനിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബാസ്കോയും മമ്പാട് എംഇഎസും സമനിലയിൽ പിരിഞ്ഞു.
പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള മലപ്പുറം എംഎസ്പി എലീറ്റ് ഡിവിഷനിൽനിന്നു പുറത്തായി. വാഴക്കാട് സ്വദേശിയായ മുഹമ്മദ് സജാദ് ആണ് ബാസ്കോയുടെ തുറുപ്പുചീട്ട്.6 കളികളിൽ നിന്നായി 8 ഗോളാണ് ഈ രണ്ടാം വർഷ ബിരുദ വിദ്യാർഥി അടിച്ചുകൂട്ടിയത്. എലീറ്റ് ഡിവിഷനിലെ ടോപ്പ് സ്കോററും സജാദ് തന്നെ.