ചേലേമ്പ്ര എഎൽപി സ്കൂളിൽ വിദ്യാർഥികളെ വരവേറ്റ് ഓട്ടൻ തുള്ളൽ
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര എഎൽപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ വിദ്യാർഥികളെ വരവേറ്റ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് കലാമണ്ഡലം യദു കൃഷ്ണൻ. തുള്ളൽ കലയുടെ മികവിലേക്ക് വിദ്യാർഥികളുടെ മനസ്സുണർത്താനാണ് അവരുടെ കളിചിരികൾക്കിടെ യദു കൃഷ്ണൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. രാമാനുചരിതം കഥയെ അടിസ്ഥാനമാക്കിയാണ്

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര എഎൽപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ വിദ്യാർഥികളെ വരവേറ്റ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് കലാമണ്ഡലം യദു കൃഷ്ണൻ. തുള്ളൽ കലയുടെ മികവിലേക്ക് വിദ്യാർഥികളുടെ മനസ്സുണർത്താനാണ് അവരുടെ കളിചിരികൾക്കിടെ യദു കൃഷ്ണൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. രാമാനുചരിതം കഥയെ അടിസ്ഥാനമാക്കിയാണ് യദു തുള്ളൽ ആഹ്ലാദകരമാക്കിയത്.
കേരള കലാമണ്ഡലം തുള്ളൽ വിഭാഗം മേധാവി മോഹനകൃഷ്ണൻ വോക്കലും കലാമണ്ഡലം അനിരുദ്ധ് മൃദംഗവും ആവേശകരമാക്കി. സ്കൂൾ ഭിത്തിയിൽ വരച്ച മരത്തിന്റെ ചിത്രത്തിൽ അക്ഷരങ്ങൾ എഴുതിയ കടലാസ് ‘ഇല’ കൾ പതിച്ചും കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി. ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ചേലേമ്പ്ര ദേവകിയമ്മാ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വകയായുള്ള പഠന കിറ്റ് വിതരണോദ്ഘാടനം മാനേജിങ് ട്രസ്റ്റി എം. നാരായണൻ നിർവഹിച്ചു. വിദ്യാർഥികൾക്ക് യൂണിഫോമും നൽകി.