ബോട്ടിന് യാത്രാനുമതി നൽകിയിട്ടില്ല, രേഖകൾ പിടിച്ചിട്ടുമില്ല: നഗരസഭ
താനൂർ∙താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന് യാത്രാനുമതി നൽകിയതിന്റെ രേഖകൾ നഗരസഭാ ഓഫിസിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു താനൂർ നഗരസഭ. നഗരസഭയ്ക്കു ബോട്ടിന് യാത്രാ അനുമതി നൽകാൻ അധികാരമില്ല. ഹൗസ് ബോട്ടിന് അനുമതി തേടി ബോട്ടുടമ നാസർ നഗരസഭയ്ക്കു വെള്ളക്കടലാസിൽ അപേക്ഷ

താനൂർ∙താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന് യാത്രാനുമതി നൽകിയതിന്റെ രേഖകൾ നഗരസഭാ ഓഫിസിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു താനൂർ നഗരസഭ. നഗരസഭയ്ക്കു ബോട്ടിന് യാത്രാ അനുമതി നൽകാൻ അധികാരമില്ല. ഹൗസ് ബോട്ടിന് അനുമതി തേടി ബോട്ടുടമ നാസർ നഗരസഭയ്ക്കു വെള്ളക്കടലാസിൽ അപേക്ഷ നൽകിയിരുന്നു. നഗരസഭയ്ക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും വിനോദസഞ്ചാര വകുപ്പിനെയാണു സമീപിക്കേണ്ടതെന്നും അറിയിച്ചു മറുപടി നൽകി. ഈ രേഖകളാണ് താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദിച്ചത്. അതു നൽകി.
നഗരസഭയുടെ ഭാഗത്തു നിന്നുള്ള കൃത്യമായ മറുപടി നൽകുകയും ചെയ്തതായി നഗരസഭാധ്യക്ഷൻ പി.പി.ശംസുദ്ദീൻ അറിയിച്ചു.ഇക്കാര്യം ഡിവൈഎസ്പി തന്നെ പരസ്യമായി പറഞ്ഞതാണ്. വസ്തുത ഇതായിരിക്കെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയ്ക്കെതിരെ പ്രചരിക്കുന്നത് വാസ്തവവിരുദ്ധം എന്ന് ലീഗ്
താനൂർ∙താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ടു നഗരസഭയ്ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്നു മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ. ബോട്ടിന് യാത്രാ അനുമതി നൽകുന്നതിനോ മറ്റോ നഗരസഭയ്ക്ക് അധികാരമില്ല. നഗരസഭയ്ക്ക് ഒരു ബന്ധവുമില്ലാത്ത കാര്യം നഗരസഭയുടെ പേരിൽ ആരോപിക്കുന്നതു സത്യത്തിനു നിരക്കാത്തതാണെന്നു മുത്തുക്കോയ തങ്ങൾ പറഞ്ഞു.