ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിയ സംഭവം; ഡിസ്ചാർജായ പ്രതി അറസ്റ്റിൽ
തിരൂരങ്ങാടി ∙ രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ

തിരൂരങ്ങാടി ∙ രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 4 ന് രാത്രി 11 ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെന്നിയൂരിൽ വച്ചായിരുന്നു സംഭവം.
സുഹൃത്തായ ഗൂഡല്ലൂർ സ്വദേശി സീതയെ (22) കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടനെ എംകെഎച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ് സീതയെ ഏതാനും ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ സനിൽ ഇന്നലെ വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സനിലിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.