വെളിയങ്കോട് ∙ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അജ്മേർ നഗറിൽ കമ്പി വളപ്പിൽ ബഷീർ കഴിഞ്ഞ 10 വർഷമായി കടലിന്റെ ദുരിതം പേറി ജീവിക്കുകയാണ്. വീടിന്റെ പിന്നിൽ വരെ കടൽ എത്തിയതോടെ ഇന്നലെ മുതൽ ബന്ധുവീട്ടിലാണ് താമസം. കഴിഞ്ഞ വർഷം സർക്കാർ സ്കൂളിലേക്ക് ബഷീറിനെയും കുടുംബത്തെയും മാറ്റിയിരുന്നു. മഴക്കാലം

വെളിയങ്കോട് ∙ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അജ്മേർ നഗറിൽ കമ്പി വളപ്പിൽ ബഷീർ കഴിഞ്ഞ 10 വർഷമായി കടലിന്റെ ദുരിതം പേറി ജീവിക്കുകയാണ്. വീടിന്റെ പിന്നിൽ വരെ കടൽ എത്തിയതോടെ ഇന്നലെ മുതൽ ബന്ധുവീട്ടിലാണ് താമസം. കഴിഞ്ഞ വർഷം സർക്കാർ സ്കൂളിലേക്ക് ബഷീറിനെയും കുടുംബത്തെയും മാറ്റിയിരുന്നു. മഴക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയങ്കോട് ∙ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അജ്മേർ നഗറിൽ കമ്പി വളപ്പിൽ ബഷീർ കഴിഞ്ഞ 10 വർഷമായി കടലിന്റെ ദുരിതം പേറി ജീവിക്കുകയാണ്. വീടിന്റെ പിന്നിൽ വരെ കടൽ എത്തിയതോടെ ഇന്നലെ മുതൽ ബന്ധുവീട്ടിലാണ് താമസം. കഴിഞ്ഞ വർഷം സർക്കാർ സ്കൂളിലേക്ക് ബഷീറിനെയും കുടുംബത്തെയും മാറ്റിയിരുന്നു. മഴക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളിയങ്കോട് ∙ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അജ്മേർ നഗറിൽ കമ്പി വളപ്പിൽ ബഷീർ കഴിഞ്ഞ 10 വർഷമായി കടലിന്റെ ദുരിതം പേറി ജീവിക്കുകയാണ്. വീടിന്റെ പിന്നിൽ വരെ കടൽ എത്തിയതോടെ ഇന്നലെ മുതൽ ബന്ധുവീട്ടിലാണ് താമസം. കഴിഞ്ഞ വർഷം സർക്കാർ സ്കൂളിലേക്ക് ബഷീറിനെയും കുടുംബത്തെയും മാറ്റിയിരുന്നു. മഴക്കാലം കഴിഞ്ഞതോടെ സ്കൂൾ ഒഴിയാൻ പറഞ്ഞു. തുടർന്ന് കടലാക്രമണത്തിൽ തകർന്ന വീട് നന്നാക്കി താമസിക്കുകയായിരുന്നു. 2 ദിവസം മുൻപാണ് കടൽ കയറിത്തുടങ്ങിയത്.

സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും ഇത്തവണയും പരിഗണിച്ചില്ല. 30 വർഷം മുൻപ് വീട് പണിയുമ്പോൾ 700 മീറ്റർ ദൂരത്തായിരുന്നു കടലുണ്ടായിരുന്നതെന്ന് ബഷീർ പറയുന്നു. ഒട്ടേറെ വീടുകളും മീൻ ചാപ്പകളും നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളിയാണെങ്കിലും സർക്കാരിൽ നിന്ന് കാര്യമായി പരിഗണന ലഭിച്ചിട്ടില്ലെന്നാണ് ബഷീറിന്റെ പരാതി.

ADVERTISEMENT

കണ്ണുതുറക്കാതെ പുനർഗേഹം പദ്ധതി

വെളിയങ്കോട് ∙ വർഷങ്ങളായി കടലിന്റെ ദുരിതം അനുഭവിക്കുന്ന പാലപ്പെട്ടിയിലേയും വെളിയങ്കോട്ടേയും അൻപതോളം കുടുംബങ്ങൾ സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ നിന്ന് പുറത്ത്. വെളിയങ്കോട് പ‍ഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, കാപ്പിരിക്കാട്, പാലപ്പെട്ടി ബീച്ച് എന്നീ തീര പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് കടലോരത്ത് നിന്ന് പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനർഗേഹം ആശ്രയം നൽകാതെ പോകുന്നത്. വർഷം തോറും കടൽക്ഷോഭത്തിൽ ഇൗ കുടുംബങ്ങൾ വീട് ഒഴിയേണ്ടി വരികയാണ്.

ADVERTISEMENT

സർക്കാർ ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കാൻ കഴിയാതെ വന്നതോടെ മാസങ്ങളോളം ബന്ധുവീട്ടിലും വാടക വീട്ടിലും കഴിയേണ്ടി വരുന്നു. യോജ്യമായ സ്ഥലം കണ്ടെത്തി വീടു നിർമിക്കുന്നതിനാണ് പുനർഗേഹം പദ്ധതിയിൽ പണം ലഭിക്കുക. ഫിഷറീസ് ഉദ്യോഗസ്ഥർ ദുരിതം കണ്ട് പോകാറുണ്ടെങ്കിലും നടപടി ഒന്നും ആയിട്ടില്ലെന്നാണ് തീരദേശ വാസികൾ പറയുന്നത്. അതേസമയം ഫണ്ട് ലഭ്യതയനുസരിച്ചു പുനർഗേഹം പദ്ധതിയുടെ ആനുകൂല്യം നൽകുന്നുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.

ബോട്ടിൽ തകർന്ന സ്വപ്നങ്ങൾ

ADVERTISEMENT

പൊന്നാനി ∙ ഒരു ബോട്ട് വാങ്ങുന്നത് സ്വപ്നം കണ്ടു... സകലതും സമർപ്പിച്ച് സ്വപ്നത്തിന്റെ പിന്നാലെ പോയി.. ഒടുവിൽ രായിൻമരക്കാർ വീട്ടിൽ ഉസ്സായിക്കുട്ടി ഒരു മീൻപിടിത്ത ബോട്ട് വാങ്ങുകതന്നെ ചെയ്തു – അതോടെ കഥ തീർന്നു. ഇപ്പോൾ വീടില്ല, ബോട്ടില്ല, കൺമുന്നിൽ തീർത്താലും തീരാത്ത കടങ്ങൾ മാത്രം. മീൻപിടിത്ത മേഖലയിലെ തകർച്ചയുടെ നേർസാക്ഷ്യമാണ് പൊന്നാനി അഴീക്കൽ സ്വദേശി ഉസ്സായിക്കുട്ടി. പേരിന് ബോട്ട് മുതലാളിയായെങ്കിലും മീൻപിടിത്ത മേഖലയിലെ നഷ്ടം കാരണം ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു. സിവിൽ സ്റ്റേഷന് പിറകു വശത്തുണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു. പിന്നെ 3 വർഷത്തോളം വാടക വീട്ടിൽ കഴിഞ്ഞു. വാടക നൽകാൻ കഴിയാതായതോടെ ഉടമസ്ഥർ ഒഴിപ്പിച്ചു. ഭാര്യയുടെ സഹോദരിയുടെ പേരിലുണ്ടായിരുന്ന ഭൂമി പണയപ്പെടുത്തിയാണ് ബോട്ട് വാങ്ങാനുള്ള പകുതി കാശ് കണ്ടെത്തിയത് ഇൗ കടം വീട്ടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ജപ്തി ഭീഷണിയിലാണ്.

ലൈറ്റ് ഹൗസിന് സമീപത്തുള്ള ഭാര്യ വീട്ടിലാണ് ഇപ്പോൾ അഭയം. 10 അംഗങ്ങളുള്ള ഇൗ വീട്ടിലേക്ക് തിരയടിച്ചു തുടങ്ങി. കടലാക്രമണം ശക്തിപ്രാപിച്ചാൽ ഇൗ വീടു വിട്ടും പോകേണ്ടി വരും.ഏറെ പ്രതീക്ഷയോടെ 12 വർഷം മുൻപാണ് ബോട്ട് വാങ്ങിയത്. കാലവർഷക്കെടുതികളും മത്സ്യക്ഷാമവും ഇന്ധനച്ചെലവുമെല്ലാം ഉസ്സായിക്കുട്ടിയെ തളർത്തി. കടലിലേക്കുള്ള ഓരോ പോക്കിലും നഷ്ടം മാത്രമായി. തൊഴിലാളികളുടെ കൂലിയും ഇന്ധന ചെലവുമൊപ്പിക്കാൻ പരമാവധി കടം വാങ്ങി. പിന്നെ ഇൗ കടങ്ങൾ വീട്ടാൻ കഴിയാതെയായി. പലിശ ഇരട്ടിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നായപ്പോൾ നിവൃത്തിയില്ലാതെ കടക്കാരന് ബോട്ട് നൽകി.

ഒൻപതര ലക്ഷം രൂപയ്ക്ക് വാങ്ങിയ ബോട്ട് 4 ലക്ഷം രൂപയുടെ കടത്തിലേക്ക് എഴുതിത്തള്ളേണ്ടി വന്നു. ബോട്ട് വാങ്ങിക്കാനെടുത്ത കടങ്ങളത്രയും ബാക്കി. ഇൗ കടം വീട്ടാൻ മറ്റ് ബോട്ടുടമകളിൽ നിന്നും വായ്പ വാങ്ങി. പകരം അവരുടെ ബോട്ടുകളിൽ കൂലിയില്ലാതെ പണിയെടുത്തു. ചായക്കാശ് പോലും കിട്ടാതെ 4 വർഷം ബോട്ടുകളിൽ പണിയെടുത്തു. രാത്രിയിൽ കിടന്നാൽ കടക്കാരുടെ മുഖമാണ് മനസ്സിലേക്ക് എത്തുക. ബോട്ട് എന്ന സ്വപ്നം ഇൗ മനുഷ്യന്റെ ജീവിതം തന്നെ തകർത്തു കള‍ഞ്ഞു. എട്ടാം വയസ്സിൽ ഉപ്പ മരിച്ചപ്പോൾ സ്കൂളിൽ പോലും പോകാതെ പണിക്ക് ഇറങ്ങിയ ഉസ്സായിക്കുട്ടിക്ക് നഷ്ടങ്ങൾ മാത്രമേ ബാക്കിയായുള്ളൂ.