ഡ്രൈവിങ് പഠിക്കാൻ പ്രായമുണ്ടോ; ഗീതാറാണിയുടെ ജീവിതമാണ് ഉത്തരം
മലപ്പുറം∙ സ്ത്രീകൾ ഓട്ടോറിക്ഷ ഓടിച്ചു വരുമാനം കണ്ടെത്തുന്നതിൽ അദ്ഭുതമൊന്നുമില്ല. എത്രയോ പേരുണ്ട്. എന്നാൽ അൻപത്തിയെട്ടാം വയസ്സിൽ ഡ്രൈവിങ് പഠിച്ച്, ലൈസൻസും ഓട്ടോയും വാങ്ങി, ഇപ്പോൾ അറുപത്തിനാലാം വയസ്സിലും ട്രിപ്പെടുക്കുന്ന ഗീതാറാണിയുടെ കഥയ്ക്ക് ഒന്നു വായിച്ചുപോകാനുള്ള കൗതകമൊക്കെയുണ്ട്. സ്കൂട്ടറും

മലപ്പുറം∙ സ്ത്രീകൾ ഓട്ടോറിക്ഷ ഓടിച്ചു വരുമാനം കണ്ടെത്തുന്നതിൽ അദ്ഭുതമൊന്നുമില്ല. എത്രയോ പേരുണ്ട്. എന്നാൽ അൻപത്തിയെട്ടാം വയസ്സിൽ ഡ്രൈവിങ് പഠിച്ച്, ലൈസൻസും ഓട്ടോയും വാങ്ങി, ഇപ്പോൾ അറുപത്തിനാലാം വയസ്സിലും ട്രിപ്പെടുക്കുന്ന ഗീതാറാണിയുടെ കഥയ്ക്ക് ഒന്നു വായിച്ചുപോകാനുള്ള കൗതകമൊക്കെയുണ്ട്. സ്കൂട്ടറും കാറും പഠിക്കാനാണ് അൻപത്തിയെട്ടാം വയസ്സിൽ വി.എൻ.ഗീതാറാണി ഡ്രൈവിങ് സ്കൂളിൽ ചേർന്നത്. ഭർത്താവ് പരേതനായ പൊട്ടേങ്ങൽ വീട്ടിൽ ആനന്ദനായിരുന്നു പ്രോത്സാഹനം.
ഡ്രൈവിങ് സ്കൂളിൽ ചെന്നപ്പോൾ അവിടെ കാറും സ്കൂട്ടറും മാത്രമല്ല, ഓട്ടോറിക്ഷയും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഓട്ടോയിൽ ഒരു കൈ പരീക്ഷിച്ചാലോ എന്നായി. അതോടെ സ്കൂട്ടറും ഓട്ടോയും പഠിച്ചു. സ്കൂട്ടർ ലൈസൻസിനുള്ള ഡ്രൈവിങ് ടെസ്റ്റിൽ തോൽവിയായിരുന്നു ഫലം. ബാലൻസ് തെറ്റി കാൽകുത്തി, ഔട്ടായി. പക്ഷേ, ഓട്ടോയിൽ ഫുൾ എ പ്ലസോടെ പാസ്.
ഈ പ്രായത്തിൽ ഓട്ടോ ലൈസൻസ് എടുത്തിട്ടെന്തിനാ എന്ന് ടെസ്റ്റ് നടത്തിയ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നു. അതിനു ഗീതാറാണി നൽകിയ മറുപടി ഇങ്ങനെ ‘ഈ പ്രായത്തിലുള്ള പുരുഷന്മാർ ഓടിക്കുന്നില്ലേ. പിന്നെന്താ സ്ത്രീ ഓടിച്ചാല്’. ലൈസൻസ് കിട്ടിയ അടുത്തുതന്നെ ഓട്ടോ വാങ്ങി. ജില്ലാ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സർക്കാർ സബ്സിഡിയോടെയായിരുന്നു ഓട്ടോ സ്വന്തമാക്കിയത്.
ഭർത്താവ് ആനന്ദൻ ആദ്യം ഇതിന് അനുകൂലമായിരുന്നില്ല. ‘എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ എന്നെ വിളിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യമൊന്നും എന്റെ ഓട്ടോയിൽ കയറുമായിരുന്നില്ല. അയ്യോ വേണ്ട, ഞാൻ നടന്നു പൊയ്ക്കൊള്ളാമെന്നു പറയും. പക്ഷേ, അദ്ദേഹം അസുഖബാധിതനായപ്പോൾ ഞാനിതേ ഓട്ടോയിലാണ് ആശുപത്രിയിലൊക്കെ കൊണ്ടുപോയത്.
കോവിഡ് കാലത്തായിരുന്നു അദ്ദേഹത്തിന്റെ മരണം’ ഗീതാറാണി പറഞ്ഞു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലാണ് ഇപ്പോൾ ഓട്ടം. അങ്ങാടിപ്പുറത്ത് ട്രെയിൻ വരുന്ന സമയമൊക്കെ ഒരു വെള്ളക്കടലാസിൽ കുറിച്ചുവച്ചിട്ടുണ്ട്. സ്റ്റേഷനകത്ത് ട്രെയിൻ എത്തുമ്പോൾ സ്റ്റേഷനു പുറത്ത് ഗീതാറാണിയും ഓട്ടോയും ഹാജർ. ഈ പ്രായത്തിലും നടത്തുന്ന അധ്വാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഗീതാറാണിയുടെ മറുപടി ഇങ്ങനെ.
‘ രണ്ടു പെൺമക്കളാണെനിക്ക്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. വയസ്സായി വയ്യാതാവുമ്പോൾ എന്തായാലും അവർ തന്നെ നോക്കേണ്ടിവരും. പക്ഷേ, ഇപ്പോൾ ആരോഗ്യമുണ്ടല്ലോ, പണിയെടുത്തു ജീവിക്കാമല്ലോ’. ഗീതാറാണിയുടെ ഓട്ടോയ്ക്ക് മൂന്നല്ല, നാലുചക്രമുണ്ട്. ആത്മവിശ്വാസത്തിന്റെ ഒരധികചക്രം. അത് ഈ പ്രായത്തിലും നിർത്താതെ കറങ്ങുന്നുമുണ്ട്.
English Summary: Any age limit to learn driving? Geetharani's life is the answer