കിണറ്റിൽ കുടുങ്ങിയ അറുപതുകാരനെ രക്ഷിച്ചു
അകമ്പാടം∙ കിണറ്റിലിറങ്ങി അപകടത്തിൽപെട്ട അറുപതുകാരനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കിണറ്റിൽ വീണു ചത്ത മുയലിനെ എടുത്തുമാറ്റാൻ ഇറങ്ങിയ മൂലേപ്പാടം വടക്കേമുറിയിൽ തോമസ് ആണ് ശ്വാസതടസ്സം അനുഭവപ്പെട്ട് അവശനായത്. മൂലേപ്പാടത്ത് കൃഷിയിടത്തിൽ ഇന്നലെ വൈകിട്ട് 4ന് ആണ് സംഭവം. ദുർഗന്ധത്തെ

അകമ്പാടം∙ കിണറ്റിലിറങ്ങി അപകടത്തിൽപെട്ട അറുപതുകാരനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കിണറ്റിൽ വീണു ചത്ത മുയലിനെ എടുത്തുമാറ്റാൻ ഇറങ്ങിയ മൂലേപ്പാടം വടക്കേമുറിയിൽ തോമസ് ആണ് ശ്വാസതടസ്സം അനുഭവപ്പെട്ട് അവശനായത്. മൂലേപ്പാടത്ത് കൃഷിയിടത്തിൽ ഇന്നലെ വൈകിട്ട് 4ന് ആണ് സംഭവം. ദുർഗന്ധത്തെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മുയലിന്റെ ജഡം കണ്ടത്. കയറിൽ തൂങ്ങി 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയെങ്കിലും താഴെയെത്തിയപ്പോൾ അടിയിൽ വായുസഞ്ചാരം കുറവായതിനാൽ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
നിലമ്പൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജൻ, സീനിയർ ഫയർ ഓഫിസർ എ.എസ്.സാബു എന്നിവരും സംഘവും എത്തി. കയർ കെട്ടി ഇറക്കിയ വലക്കാെട്ടയിൽ തോമസിനെ ഇരുത്തി കരയ്ക്കെത്തിച്ചു. പരുക്കില്ല. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.