മലപ്പുറം∙ 2023–24 അധ്യയന വർഷത്തെ പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചു. വിഎച്ച്എസ്ഇ, പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ തലയിൽ സ്വാഗതകിരീടം അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. എല്ലാ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിലും പ്രവേശന പരിപാടികൾ ഒരുക്കിയിരുന്നു. കനത്ത മഴയാണു കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ 2023–24 അധ്യയന വർഷത്തെ പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ചു. വിഎച്ച്എസ്ഇ, പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ തലയിൽ സ്വാഗതകിരീടം അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. എല്ലാ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിലും പ്രവേശന പരിപാടികൾ ഒരുക്കിയിരുന്നു. കനത്ത മഴയാണു കുട്ടികളെ വരവേറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇത്തവണ ഒന്നര മാസം മുൻപാണു ക്ലാസുകൾ ആരംഭിക്കുന്നത്. ജില്ലയിൽ അറുപതിനായിരത്തോളം പേരാണു പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകളിലേക്ക് എത്തിയത്.

കോട്ടപ്പടി ഗവ.ബോയ്സ് സ്കൂളിൽ നടന്ന പ്രവേശന പരിപാടിയിൽ ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.പി.എം.അനിൽ കുട്ടികളെ ക്ലാസുകളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ പി.കൃഷ്ണദാസ്, എസ്എംസി ചെയർമാൻ അൻവർ കൊന്നോല, പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ് പി.എം.ഫസൽ, അധ്യാപകരായ ശിവകുമാർ, അബ്ദുൽ സലീം, ഉഷ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആർ.കെ.വേണുഗോപാൽ, അബ്ദുൽ മനാഫ്, എം.പി.സീന എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സ്പോർട്സ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് പട്ടിക ഇന്ന്

മലപ്പുറം∙ പ്ലസ് വൺ സ്പോർട്സ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് പട്ടിക ഇന്നു രാവിലെ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ ഇന്നോ നാളെയോ വൈകിട്ടു നാലിനകം പ്രവേശനം നേടണം. സ്ഥിര പ്രവേശനമാണു നേടേണ്ടത്. ജില്ലയിൽ എയ്ഡഡ്, സർക്കാർ സ്കൂളുകളിലായി 453 സീറ്റുകളാണു സ്പോർട്സ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റിനുള്ളത്. സ്പോർട്സ് ക്വോട്ടയിലെ അവസാന അലോട്മെന്റാണിത്. ഇനി ബാക്കിയുള്ള സീറ്റുകൾ പൊതു മെറിറ്റായി മാറ്റും.