തിരൂർ ∙ മന്ത്രി ഉദ്ഘാടനം ചെയ്ത സ്വന്തം കെട്ടിടം സബ് റജിസ്ട്രാർ ഓഫിസിനു വേണ്ട. പ്രവർത്തനം ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ തുടരുന്നു. ആലത്തിയൂരിൽ പ്രവർത്തിക്കുന്ന കൊടയ്ക്കൽ സബ് റജിസ്ട്രാർ ഓഫിസാണ് എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടമുണ്ടായിട്ടും വാടകയ്ക്കു തുടരുന്നത്. 2 വർഷങ്ങൾക്കു മുൻപാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ മന്ത്രി ഉദ്ഘാടനം ചെയ്ത സ്വന്തം കെട്ടിടം സബ് റജിസ്ട്രാർ ഓഫിസിനു വേണ്ട. പ്രവർത്തനം ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ തുടരുന്നു. ആലത്തിയൂരിൽ പ്രവർത്തിക്കുന്ന കൊടയ്ക്കൽ സബ് റജിസ്ട്രാർ ഓഫിസാണ് എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടമുണ്ടായിട്ടും വാടകയ്ക്കു തുടരുന്നത്. 2 വർഷങ്ങൾക്കു മുൻപാണ് ആലത്തിയൂർ കുട്ടിച്ചാത്തൻപടിയിൽ വകുപ്പിനു സ്വന്തമായി സ്ഥലം ലഭിക്കുന്നത്. ആലത്തിയൂരിലെ ആരിസ് ഹാജിയാണു സൗജന്യമായി സ്ഥലം നൽകിയത്. ഇവിടെ വകുപ്പിന്റെ പണമുപയോഗിച്ച്, വേഗത്തിൽ 2 നിലയുള്ള കെട്ടിടം നിർമിച്ചു.

എന്നാൽ പണി പൂർത്തിയായിട്ടും ഓഫിസ് മാറിയില്ല. ഇതു ‘മനോരമ’ വാർത്തയാക്കിയതോടെ മേയ് 16ന് ഓഫിസിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ.വാസവൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെ വാടകക്കെട്ടിടത്തിൽനിന്ന് സബ് റജിസ്ട്രാർ ഓഫിസ് ഈ കെട്ടിടത്തിലേക്കു മാറിയില്ല. ഇവിടെ റെക്കോർഡ് സൂക്ഷിക്കാനുള്ള റാക്കുകളും കാബിനുകളും ഒരുക്കാത്തതാണു കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനുള്ള ഓർഡർ കരാറുകാരനു നൽകിയിട്ടുമില്ല.

ADVERTISEMENT

തൃപ്രങ്ങോട്, പുറത്തൂർ, വെട്ടം, തലക്കാട്, മംഗലം, തിരുനാവായ, അനന്താവൂർ എന്നീ വില്ലേജുകളാണു കൊടയ്ക്കൽ സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനപരിധി. ഉദ്ഘാടനം കഴിഞ്ഞെന്ന വിവരത്തെത്തുടർന്നു പുതിയ കെട്ടിടത്തിലേക്കാണു മിക്കവരും വരുന്നത്. എന്നാൽ ഇത് അടഞ്ഞു കിടക്കുന്നതു കണ്ട് ഒരു കിലോമീറ്റർ മാറിയുള്ള പഴയ കെട്ടിടത്തിലേക്കു തന്നെ എത്തിപ്പെടേണ്ട സ്ഥിതിയാണുള്ളത്. എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് ഓഫിസിന്റെ പ്രവർത്തനം മാറ്റണമെന്നാണു വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.