മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ തുടക്കം
തിരൂരങ്ങാടി ∙ മമ്പുറം ഖുതുബുസമാൻ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി തക്ബീർ ധ്വനികളുടെ അകമ്പടിയോടെയാണ് നേർച്ചയ്ക്ക് കൊടിയേറിയത്. ഇനി ഒരാഴ്ചക്കാലം മഖാമിലേക്ക് തീർഥാടക പ്രവാഹമായിരിക്കും.അഹമ്മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റം നടത്തി. പി.മുഹമ്മദ്
തിരൂരങ്ങാടി ∙ മമ്പുറം ഖുതുബുസമാൻ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി തക്ബീർ ധ്വനികളുടെ അകമ്പടിയോടെയാണ് നേർച്ചയ്ക്ക് കൊടിയേറിയത്. ഇനി ഒരാഴ്ചക്കാലം മഖാമിലേക്ക് തീർഥാടക പ്രവാഹമായിരിക്കും.അഹമ്മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റം നടത്തി. പി.മുഹമ്മദ്
തിരൂരങ്ങാടി ∙ മമ്പുറം ഖുതുബുസമാൻ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി തക്ബീർ ധ്വനികളുടെ അകമ്പടിയോടെയാണ് നേർച്ചയ്ക്ക് കൊടിയേറിയത്. ഇനി ഒരാഴ്ചക്കാലം മഖാമിലേക്ക് തീർഥാടക പ്രവാഹമായിരിക്കും.അഹമ്മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റം നടത്തി. പി.മുഹമ്മദ്
തിരൂരങ്ങാടി ∙ മമ്പുറം ഖുതുബുസമാൻ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ തുടക്കം. ആയിരങ്ങളെ സാക്ഷിയാക്കി തക്ബീർ ധ്വനികളുടെ അകമ്പടിയോടെയാണ് നേർച്ചയ്ക്ക് കൊടിയേറിയത്. ഇനി ഒരാഴ്ചക്കാലം മഖാമിലേക്ക് തീർഥാടക പ്രവാഹമായിരിക്കും.അഹമ്മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റം നടത്തി. പി.മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അസർ നിസ്കാരാനന്തരം മഖാമിൽ നടന്ന കൂട്ടസിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
കോയകുട്ടി തങ്ങൾ, യു.ഷാഫി ഹാജി ചെമ്മാട്, കെ.എം.സൈതലവി ഹാജി, ഡോ.യു.വി.കെ.മുഹമ്മദ്, കെ.സി.മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഹസ്സൻ കുട്ടി ബാഖവി കിഴിശ്ശേരി, സി.യൂസുഫ് ഫൈസി മേൽമുറി, അബ്ദുൽ ഖാദിർ ഫൈസി അരിപ്ര, ഇബ്രാഹിം ഫൈസി തരിശ്, അബ്ദുശുക്കൂർ ഹുദവി ചെമ്മാട്, ജാഫർ ഹുദവി ഇന്ത്യനൂർ, അബ്ദുനാസിർ ഹുദവി കൈപ്പുറം, ജാഫർ ഹുദവി കൊളത്തൂർ, എ.പി.മുസ്തഫ ഹുദവി അരൂർ, ഡോ.റഫീഖലി ഹുദവി കരിമ്പനക്കൽ, സി.എച്ച്.ഷരീഫ് ഹുദവി പുതുപ്പറമ്പ്, ആശിഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂർ,
കെ.പി.ശംസുദ്ദീൻ ഹാജി, സി.കെ.മുഹമ്മദ് ഹാജി, കബീർ ഹാജി ഓമച്ചപ്പുഴ, എ.കെ.മൊയ്തീൻ കുട്ടി, പി.ടി.അഹ്മദ്, കുരിതോടത്ത് സലീം എന്നിവർ സംബന്ധിച്ചു. രാത്രി 7.30 ന് നടന്ന മജ്‍ലിസുന്നൂറിന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ആമുഖ പ്രഭാഷണം നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചയുടെ ഭാഗമായി മതപ്രഭാഷണ പരമ്പര, ദുആ സംഗമം, സെമിനാർ, മൗലീദ് പാരായണം, സനദ്‍ദാനം, അനുസ്മരണം, അന്നദാനം, ഖത്മ് ദുആ തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
ഇന്ന് രാത്രി 7.30 ന് നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. നാളെ മുതൽ തിങ്കൾ വരെ രാത്രി 7.30 ന് മതപ്രഭാഷണങ്ങൾ നടക്കും. നാളെ വൈകിട്ട് 7.30 ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രസംഗിക്കും. 22 ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണവും നിർവഹിക്കും.
23 ന് രാത്രി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയുടെ അവസാന ദിവസമായ 24 ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി.മുസ്തഫൽ ഫൈസി ഉദ്ഘാടനവും മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണവും നിർവഹിക്കും. 23 ന് രാവിലെ 10 ന് 'മമ്പുറം തങ്ങളുടെ ലോകം' എന്ന ശീർഷകത്തിൽ ഗവേഷക സെമിനാർ നടക്കും. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്യും.
'മമ്പുറം തങ്ങളും മലബാറിലെ സാമൂഹിക പരിസരവും' എന്ന വിഷയത്തിൽ മദ്രാസ് ഐഐടി പ്രഫസർ ഡോ. ആർ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രഫസർ ഡോ.പി.പി.ശിവദാസൻ, ഇസ്തംബൂൾ യൂണിവേഴ്സിറ്റി ഗവേഷകൻ ഡോ.മുസ്തഫ ഹുദവി ഊജമ്പാടി, ഡോ.മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ വിഷയാവതരണം നടത്തും. ഫസൽ പൂക്കോയ തങ്ങളെക്കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. 25 ന് രാത്രി മമ്പുറം തങ്ങൾ അനുസ്മരണ പ്രാർഥനാ സദസ്സ് സമസ്ത ജന.സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളജിൽനിന്നു ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കുള്ള സനദ്‍ദാനവും അദ്ദേഹം നിർവഹിക്കും. പ്രാർഥനാ സദസ്സിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സമാപന ദിവസമായ 26 ന് രാവിലെ 8 മുതൽ അന്നദാനം നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷത വഹിക്കും. അഹമ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന മൗലീദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാകും. സമാപന പ്രാർഥനയ്ക്ക് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.