ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം; പ്രതികളുമായി തെളിവെടുപ്പു നടത്തി
തേഞ്ഞിപ്പലം ∙ പള്ളിക്കൽ കാവുപ്പടിയിൽ ധനകാര്യ സ്ഥാപനത്തിൽ 2 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി മോഷണശ്രമം നടത്തിയെന്ന കേസിലെ 2 പ്രതികളെയും പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോഴിക്കോട് ചെമ്പനോട മാത്യു (പനയ്ക്കൽ ചന്ദ്രൻ– 65), താമരശ്ശേരി തച്ചാംപൊയിൽ കൂറപ്പൊയിലിൽ മുഹമ്മദ് നിസാർ (31) എന്നിവരുമായാണു

തേഞ്ഞിപ്പലം ∙ പള്ളിക്കൽ കാവുപ്പടിയിൽ ധനകാര്യ സ്ഥാപനത്തിൽ 2 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി മോഷണശ്രമം നടത്തിയെന്ന കേസിലെ 2 പ്രതികളെയും പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോഴിക്കോട് ചെമ്പനോട മാത്യു (പനയ്ക്കൽ ചന്ദ്രൻ– 65), താമരശ്ശേരി തച്ചാംപൊയിൽ കൂറപ്പൊയിലിൽ മുഹമ്മദ് നിസാർ (31) എന്നിവരുമായാണു തെളിവെടുത്തത്. കാറിലെത്തി കാവുപ്പടിയിൽ മോഷണശ്രമം നടത്തിയത് ഇരുവരുമാണെന്ന് തെളിഞ്ഞതനുസരിച്ച് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
മറ്റു കേസുകളിൽ മൈസൂരുവിൽ വച്ച് ബത്തേരി പൊലീസിന്റെ പിടിയിലായി ജുഡീഷ്യൽ കസ്റ്റഡിയിരുന്നു ഇരുവരും. കാവുപ്പടിയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടറും പൂട്ടും ടൈൽസും തകർത്താണ് നാശനഷ്ടം ഉണ്ടാക്കിയത്. പിടിക്കപ്പെടുമെന്ന സംശയത്തിൽ മോഷണത്തിനു കഴിയാതെ സംഘം മടങ്ങുകയായിരുന്നു. കൊണ്ടോട്ടിയിൽ മലഞ്ചരക്ക് കടയുടെ പൂട്ടു പൊളിച്ച് 1.5 ലക്ഷം രൂപയുടെ അടയ്ക്കയും കുരുമുളകും മോഷ്ടിച്ചതും ഇവരുൾപ്പെട്ട സംഘമാണെന്ന് പൊലീസ് പറഞ്ഞു.