എടപ്പാളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം; വിദ്യാർഥി ആശുപത്രിയിൽ
എടപ്പാൾ ∙ റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിൻ (17) ആണ് പരുക്കേറ്റ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിനു

എടപ്പാൾ ∙ റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിൻ (17) ആണ് പരുക്കേറ്റ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ മുപ്പതോളം പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. ഒരു സംഘം വിദ്യാർഥികൾ എത്തി ഷർട്ടിന്റെ ആദ്യ ബട്ടൺ ഇടാൻ ഷാഹിനെ നിർബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതൽ വിദ്യാർഥികൾ എത്തി മർദിക്കുകയായിരുന്നുവത്രേ. അധ്യാപകരോട് പരാതി അറിയിച്ച ശേഷം വീട്ടിൽ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരുക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് രക്ഷിതാക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്കൂളിലും എത്തി വിവരങ്ങൾ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സിഐ ബഷീർ ചിറക്കൽ അറിയിച്ചു.