മിമിക്രി കലാകാരൻമാർക്ക് എന്നും സ്നേഹവും വാത്സല്യവും നൽകി, സിദ്ദിഖിന്റെ ഓർമയിൽ സൂരജ് തേലക്കാട്
പെരിന്തൽമണ്ണ∙ മിമിക്രി കലാകാരൻമാർക്ക് എന്നും സ്നേഹവും വാത്സല്യവും പകർന്ന് നൽകിയ വലിയ കലാകാരൻ ആയിരുന്നു സിദ്ദിഖ് എന്ന് നടനും മിമിക്രി കലാകാരനുമായ സൂരജ് തേലക്കാട് പറഞ്ഞു. മഴവിൽ മനോരമയിൽ സിദ്ദിഖ് സംവിധാന മേൽനോട്ടം നിർവഹിച്ച ‘സിനിമ ചിരിമ’ എന്ന പരിപാടി ജീവിതത്തെ മാറ്റിമറിച്ചതായി സൂരജ് ഓർത്തു.

പെരിന്തൽമണ്ണ∙ മിമിക്രി കലാകാരൻമാർക്ക് എന്നും സ്നേഹവും വാത്സല്യവും പകർന്ന് നൽകിയ വലിയ കലാകാരൻ ആയിരുന്നു സിദ്ദിഖ് എന്ന് നടനും മിമിക്രി കലാകാരനുമായ സൂരജ് തേലക്കാട് പറഞ്ഞു. മഴവിൽ മനോരമയിൽ സിദ്ദിഖ് സംവിധാന മേൽനോട്ടം നിർവഹിച്ച ‘സിനിമ ചിരിമ’ എന്ന പരിപാടി ജീവിതത്തെ മാറ്റിമറിച്ചതായി സൂരജ് ഓർത്തു. ഇതുവഴിയാണ് ചാർളി എന്ന സിനിമയിൽ അവസരം കിട്ടിയത്. സിനിമ ചിരിമയിൽ കലാഭവൻ മണിയുടെ കൂടെയുള്ള സ്കിറ്റ് ഇപ്പോഴും തരംഗമാണ്. ആ പരിപാടി മുതൽ സിദ്ദീഖുമായി കൂടുതൽ അടുപ്പം ഉണ്ടായി.
മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ പരിപാടിയിയിലും വിധികർത്താവായി സിദ്ദിഖ് ഉണ്ടായിരുന്നു. അന്നുമുതൽ പരിചയം ഉണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന, ഷൈജു കുറുപ്പ് നായകനായ പൊറാട്ടുനാടകം എന്ന സിനിമയുടെ നിർമാണ മേൽനോട്ടം നിർവഹിച്ചത് സിദ്ദിഖ് ആണ്. ഇതിൽ അഭിനയിക്കുമ്പോൾ സിദ്ദിഖുമായി കൂടുതൽ അടുത്തിടപെടാൻ കഴിഞ്ഞു. എന്നാൽ സിനിമ തിയറ്ററിൽ എത്തുന്നതിന് മുൻപ് സിദ്ദീഖ് വിട പറഞ്ഞത് ഏറെ ദുഃഖകരമായെന്നും സൂരജ് പറഞ്ഞു.