വളപുരം ജിഎംയുപി സ്‌കൂളിൽ മാതൃകാ പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു
പുലാമന്തോൾ∙ കൗതുകം ചാലിച്ച കാഴ്ചകളൊരുക്കിയ മാതൃകാ പ്രീ–പ്രൈമറി വർണക്കൂടാരം വളപുരം ജിഎംയുപി സ്‌കൂളിൽ നാടിന് സമർപ്പിച്ചു. സർവശിക്ഷാ കേരളം സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ മാതൃകാ പ്രീ പ്രൈമറിയുടെയും ശുചിമുറി ബ്ലോക്കിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ

പുലാമന്തോൾ∙ കൗതുകം ചാലിച്ച കാഴ്ചകളൊരുക്കിയ മാതൃകാ പ്രീ–പ്രൈമറി വർണക്കൂടാരം വളപുരം ജിഎംയുപി സ്‌കൂളിൽ നാടിന് സമർപ്പിച്ചു. സർവശിക്ഷാ കേരളം സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ മാതൃകാ പ്രീ പ്രൈമറിയുടെയും ശുചിമുറി ബ്ലോക്കിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ നിർവഹിച്ചു.സ്‌റ്റാർസ് പദ്ധതിയുടെ 10 ലക്ഷം രൂപയും പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട് ആധ്യക്ഷ്യം വഹിച്ചു. പിടിഎ പ്രസിഡന്റ് കെ. രാമകൃഷ്‌ണൻ, എസ്‌എസ്‌കെ മലപ്പുറം ജില്ലാ പ്രോഗ്രാം കോ–ഓർഡിനേറ്റർ മനോജ് കുമാർ, ജില്ലാ പഞ്ചായത്തംഗം എ.പി.സബാഹ്, എഇഒ കുഞ്ഞിമൊയ്‌തു,, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.ടി.നസീറ, ബ്ലോക്ക് അംഗം എം.റജീന, പ്രധാനാധ്യാപകൻ പി.പി.ഉമ്മർ, സ്‌റ്റാഫ് സെക്രട്ടറി കെ.പി.ശരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.